Advertisement

എക്‌സൈസ് സംഘം കസ്റ്റഡിയിൽ എടുത്ത കഞ്ചാവ് പ്രതി മരിച്ചു

October 1, 2019
Google News 0 minutes Read

തൃശൂരിൽ എക്‌സൈസ് സംഘം കസ്റ്റഡിയിൽ എടുത്ത കഞ്ചാവ് പ്രതി മരിച്ചു. മലപ്പുറം തിരൂർ തൃപ്പംങ്ങോട്ട് സ്വദേശി രഞ്ജിത്ത് കുമാർ(35)ആണ് മരിച്ചത്.

എക്‌സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഗുരുവായൂരിൽ നിന്നും പിടികൂടിയ രഞ്ജിത്ത് ദഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചു. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.

അതേ സമയം, ആശുപത്രിയിൽ എത്തുന്നതിനു മുൻപ് തന്നെ മരണം സംഭവിച്ചതായി
ഡോക്ടർ സ്ഥിരീകരിച്ചു. നിരവധി കേസുകളിൽ പ്രതിയായിരുന്ന രഞ്ജിത്ത്, മുൻപും സമാനമായ കേസുകളിൽ ഇയാൾ പിടിയിലായിട്ടുണ്ട്. ശാരീരിക അവശതയാണ് മരണത്തിലേക്ക് എത്തിച്ചതെന്ന് എക്‌സൈസ് കമ്മീഷണർ പറഞ്ഞു.

ഗുരുവായൂർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘം എക്‌സൈസ് ഉദ്യോഗസ്ഥരിൽ നിന്ന് മൊഴിയെടുത്തു. മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നാളെ ആർഡിഓയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തും. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here