‘പഞ്ചായത്ത് മെമ്പർ സ്ഥാനത്തിനായി മത്സരിക്കാൻ ബിജെപി പറഞ്ഞാൽ ഞാൻ അതു ചെയ്യും’; കുമ്മനം രാജശേഖരൻ

അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായ സാഹചര്യത്തിൽ, സ്ഥാനാർത്ഥിത്വത്തെ കുറിച്ച് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത് കുമ്മനം രാജശേഖരൻ.
വ്യക്തിപരമായി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് താൽപര്യമില്ല, എന്നാൽ പാർട്ടി ആവശ്യപ്പെട്ടാൽ, പഞ്ചായത്ത് തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പറഞ്ഞു.
എന്നാൽ ഇനി മത്സരിക്കണ്ട എന്നാണ് പാർട്ടി പറയുന്നതെങ്കിൽ ഞാൻ അതും ചെയ്യുമെന്നും കുമ്മനം പറഞ്ഞു. വട്ടിയൂർകാവിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സിപിഐഎമ്മിനും കോൺഗ്രസിനും പരാജയ ഭീതിയുണ്ട്. ഇരു മുന്നണികളും അവസരവാദികളാണെന്നും കുമ്മനം ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
മാത്രമല്ല, പാർലമെന്റ് തെരഞ്ഞെടുപ്പിൽ തന്നെ വർഗീയവാദിയാക്കിയവരാണ് ഇപ്പോൾ തന്നെ പുകഴ്ത്തുന്നതെന്നും കുമ്മനം പറഞ്ഞു. അതേസമയം, വട്ടിയൂർ കാവിൽ കുമ്മനത്തെ മാറ്റി എസ് സുരേഷിനെ പകരം നിർദേശിച്ചത് വോട്ടുകച്ചവടത്തിന്റെ തെളിവാണെന്ന കെ മുരളീധരന്റെ പ്രസ്ഥാവന മുന്നണികളിൽ വാക് പോരിന് വഴി തെളിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here