Advertisement

ബന്ദിപ്പൂരിൽ ആകാശപാത വേണ്ട; വനം പരിസ്ഥിതി മന്ത്രാലയം നിലപാടറിയിച്ചു

October 1, 2019
Google News 0 minutes Read

ബന്ദിപ്പൂരിൽ ആകാശപാത വേണ്ടെന്ന് വനം പരിസ്ഥിതി മന്ത്രാലയം. ബദൽ യാത്രാ മാർഗങ്ങൾ പരിശോധിക്കാൻ സുപ്രിംകോടതി നിയോഗിച്ച സമിതിയോട് വനം പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച്ചയിൽ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ഇക്കാര്യം അറിയിച്ചു.

ബന്ദിപ്പൂർ വിഷയം പരിഹരിക്കുന്നതിനായി റോഡ് ട്രാൻസ്‌പോർട്ട് സെക്രട്ടറി അധ്യക്ഷനായുള്ള സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ സമിതി കഴിഞ്ഞ ഫെബ്രുവരിയിൽ മാത്രമാണ് യോഗം ചേർന്നത്. അതിന് ശേഷം പിന്നീട് യോഗം നടന്നിട്ടില്ല. ഈ സമിതിയുടെ യോഗം ചേരാത്തതുകൊണ്ട് കേരളത്തിന് വിഷയവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ഉന്നയിക്കാൻ സാധിച്ചിരുന്നില്ല.

എലിവേറ്റഡ് പാതയോട് വനം പരിസ്ഥിതി മന്ത്രാലയത്തിന് യോജിപ്പില്ലെന്നാണ് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. ഇതി പരിസ്ഥിതിക്ക് ദോഷമാകും എന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. വിദഗ്ധ സമിതിയെ ഇത് സംബന്ധിച്ച കാര്യങ്ങൾ ധരിപ്പിക്കാമെന്നും ഇവരുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ കൈക്കൊള്ളാമെന്നും മന്ത്രാലയം പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here