തല കുമ്പിട്ട് മൊബൈൽ നോക്കി നടക്കുന്നവർക്ക് വേണ്ടി മാത്രം ഒരു നടപ്പാത !

മൊബൈൽ ഫോണിൽ നോക്കി നടന്ന് മുന്നിലുള്ളത് കാണാതെ തട്ടി വീണും, മറ്റ് വഴിയാത്രക്കാരെ ഇടിച്ചിട്ടും അപകടങ്ങളിൽപ്പെടുന്നത് ഇന്ന് സ്ഥിരം കാഴ്ച്ചയാണ്. പ്രാണഭയം കൊണ്ട് റോഡ് മുറിച്ചുകടക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കില്ലെങ്കിലും ഫുട്പാത്തുകളിലെത്തിയാൽ ഉടൻ കണ്ണുകൾ വീണ്ടും മൊബൈൽ ഫോൺ സ്‌ക്രീനിലേക്ക് വീഴും. അതുകൊണ്ട് തന്നെ ഇത്തരം കാൽനടക്കാരെ ലക്ഷ്യംവച്ച് ഇവർക്കായി പ്രത്യേക നടപ്പാത ഒരുക്കിയിരിക്കുകയാണ് മാഞ്ചസ്റ്റർ.

മൊബൈൽ ഫോൺ സേഫ് ലെയൻ എന്നാണ് ഈ നടപ്പാതയുടെ പേര്. 75 മീറ്റർ നീളമുള്ള രണ്ട് ‘മൊബൈൽ ഫോൺ സേഫ് ലെയ്‌നുകൾ’ ആണ് മഞ്ചസ്റ്ററിലെ സ്പിന്നിംഗ് ഫീൽഡ് ജില്ലയിൽ ഒരുക്കിയിരിക്കുന്നത്. ഈ നടപ്പാതകൾ സ്ഥാപിച്ചിരിക്കുന്നത് മാഞ്ചസ്റ്ററിലെ തന്നെ തിരക്കേറിയ ഹാർഡ്മാൻ ബുളിവാർഡിലാണ്. പതിനായിരങ്ങൾ ദിവസേന സഞ്ചരിക്കുന്ന വഴിയിലിപ്പോൾ റോഡിൽ മൊബൈൽ നോക്കി നടക്കുന്നവർക്കുള്ള വഴിയടയാളങ്ങളാണ്.

40 ശതമാനം ബ്രിട്ടീഷുകാരും റോഡിലൂടെ നടക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നവരുടെ കാര്യത്തിൽ അധികൃതർ ശ്രദ്ധ ചെലുത്തണമെന്നുള്ള അഭിപ്രായമുള്ളവരാണ്.

ഈ നടപ്പാതകൾ ഒരുക്കിയിരിക്കുന്നത് മൊബൈൽ റീട്ടേലർമാരായ എഒ മൊബൈൽ ആണ്.’സമൂഹത്തിലെ മാറ്റങ്ങൾക്കനുസരിച്ച് യാഥാർഥ്യബോധമുള്ളവരും ഉത്തരവാദിത്വമുള്ളവരുമായിരിക്കണം നമ്മൾ.’ എന്ന് എഒക്ക് വേണ്ടി റിച്ചാഡ് ബാക്‌സെൻഡെൽ പ്രതികരിച്ചു.75 ശതമാനം ബ്രിട്ടീഷുകാരും ഫോണിൽ നോക്കി റോഡിലൂടെ നടക്കുന്നതിൽ കുറ്റബോധമുള്ളവരാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. എന്നാൽ ഇനി മാഞ്ചസ്റ്ററിൽ ഫോണിൽ നോക്കി പേടി കൂടാതെ നടക്കാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More