Advertisement

വിനീത് ശ്രീനിവാസൻ – ‘ആൾറൗണ്ടർ@34’

October 1, 2019
Google News 3 minutes Read

മലയാള സിനിമയുടെ ആൾ റൗണ്ടർക്ക് ഇന്ന് 34 വയസ് തികയുന്നു. സംവിധാനവും നിർമാണവും അടക്കം വിനീത് കൈവെക്കാത്ത മേഖലകൾ ഇപ്പോൾ മലയാള സിനിമയിൽ കുറവാണ്. 2003ൽ ‘കിളിച്ചുണ്ടൻ മാമ്പഴ’ത്തിലൂടെ ഗായകനായി തുടക്കം. 5 കൊല്ലത്തിന് ശേഷം അഭിനയത്തിലേക്കും പിന്നീട് സംവിധാനത്തിലേക്കും വിനീത് ചേക്കേറി. ‘മലർവാടി ആർട്‌സ് ക്ലബി’ ആയിരുന്നു ആദ്യം സംവിധാനം ചെയ്തത്. പിന്നീട് ‘ആനന്ദ’ത്തിലൂടെ നിർമാണത്തിലേക്ക് കടന്നു.

‘കസവിന്റെ തട്ടമിട്ടമിട്ട്’ എന്ന ഗാനത്തിലൂടെ മലയാളസിനിമാ ഗാനരംഗത്തെത്തിയ വിനീത് ശ്രീനിവാസന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ‘ക്ലാസ്‌മേറ്റ്‌സി’ലെ എന്റെ ഖൽബിലെ എന്ന ഗാനം മലയാളയുവത്വം ഏറ്റെടുത്തു. പിന്നീട് ‘അറബി കഥ’യിലെ ‘താരകമലരുകൾ വിടരും പാടം ദൂരെ’,’മാമ്പുള്ളിക്കാവിൽ’….തുടങ്ങി ‘ജിമിക്കി കമ്മൽ’ വരെ ഹിറ്റുകളുടെ കൂട്ടത്തിലുണ്ട്.

‘സൈക്കിളി’ൽ ആണ് അഭിനയജീവിതം തുടങ്ങുന്നത്. ‘ട്രാഫിക്’, ‘ചാപ്പാകുരിശ്’,’ഒരു വടക്കൻ സെൽഫി’, ‘എബി’,’കുഞ്ഞിരാമായണം’ തുടങ്ങി നിരവധി ചിത്രങ്ങളിൽ പിന്നീട് അഭിനയിച്ചു. അവസാനം മനോഹരം വരെ, മനോഹരം വിജയകരമായി പ്രദർശനം തുടരുകയാണ് തിയറ്ററുകളിൽ…

പ്രണയവും കുടുംബവുമാണ് ചിത്രത്തിന്റെ പ്രമേയം. അൻവർ സാദിഖാണ് ചിത്രം സംവിധാനം ചെയ്തത്. മനു എന്ന സാധാരണക്കാരനായ ചെറുപ്പക്കാരന്റെ വേഷമാണ് വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്നത്. അപർണ ദാസാണ് ചിത്രത്തിൽ വിനീതിന്റെ നായിക.

ബേസിൽ ജോസഫ്, ദീപക് പരാമ്പാേൾ, കലാരഞ്ജിനി, വികെ പ്രകാശ്, ജൂഡ് ആന്റണി ജോസഫ് എന്നിവരും ചിത്രത്തിലുണ്ട്. ചക്കാലക്കൽ ഫിലിംസിന്റെ ബാനറിൽ ജോസ് ചക്കാലക്കൽ, സുനിൽ എകെ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here