Advertisement

അമിത് ഷാ ‘ഹോം മോൺസ്റ്റർ’ എന്ന് നടൻ സിദ്ധാർത്ഥ്

October 2, 2019
Google News 7 minutes Read

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ‘ഹോം മോൺസ്റ്റർ’ എന്ന് വിശേഷിപ്പിച്ച് നടൻ സിദ്ധാർത്ഥ്. അമിത് ഷായുടെ മുസ്ലിം വിരുദ്ധ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായാണ് താരം രംഗത്തെത്തിയിരുന്നത്.

ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കുമ്പോൾ മുസ്ലീംങ്ങൾ ഒഴികെ ഉള്ളവർ രാജ്യം വിടേണ്ടി വരില്ലെന്ന പ്രസ്താവനയാണ് വിവാദത്തിലായിരിക്കുന്നത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് സിദ്ധാർഥ് ചൂണ്ടിക്കാട്ടി.

എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്? എല്ലാവരും കാൺകെ വംശീയ ഉന്മൂലനത്തിന്റെ വിത്ത് പാകുകയാണെന്നും സിദ്ധാർഥ് പ്രതികരിച്ചു.

കൊൽക്കത്തയിൽ നടന്ന ഒരു പരിപാടിക്കിടെ ആയിരുന്നു അമിത് ഷായുടെ ഈ പരാമർശം. ഹിന്ദു,സിഖ്,ജൈന,ബുദ്ധ,ക്രിസ്ത്യൻ മതവിഭാഗക്കാരായ അഭയാർത്ഥികളെ ഇന്ത്യയിൽ നിന്ന് പുറത്താക്കില്ലെന്ന് ഉറപ്പ് നൽകുന്നു എന്നാണ് അമിത് ഷാ പറഞ്ഞത്.

ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കുന്നതിന് മുമ്പ് കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി ബിൽ കൊണ്ടുവരും. മേൽ പറഞ്ഞ മതവിഭാഗക്കാർക്ക് ഇന്ത്യൻ പൗരത്വം ഉറപ്പുനൽകുമെന്നും അമിത് ഷാ വ്യക്തമാക്കി.

പശ്ചിമബംഗാളിൽ പൗരത്വ രജിസ്റ്റർ നടപ്പിലാക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന മമത ബാനർജിയുടെ നിലപാടിനെ അമിത് ഷാ വെല്ലുവിളിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here