സല്‍മാന്‍ ആഘ അഫ്ഗാന്‍ ടീമിനെ വില കുറച്ച് കണ്ടോ? വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍

വാര്‍ത്ത സമ്മേളനത്തിനിടെ അഫ്ഗാനിസ്ഥാനെ ഏഷ്യയിലെ രണ്ടാമത്തെ മികച്ച ടീമായി വിശേഷിപ്പിച്ചതിന് പിന്നാലെ പാകിസ്താന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘയുടെ പ്രതികരണം വൈറല്‍. യുഎഇ, അഫ്ഗാനിസ്താന്‍, പാകിസ്താന്‍ എന്നീ ടീമുകള്‍ ഉള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പരക്ക് മുന്നോടിയായി നടന്ന വാര്‍ത്തസമ്മേളനത്തിനിടെയായിരുന്നു മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ചോദ്യങ്ങള്‍ക്കിടെ അഫ്ഗാന്‍ ടീമിനെ പുകഴ്ത്തിയത്. ഈ സമയം ഇക്കാര്യം ഇഷ്ടപ്പെടാത്ത തരത്തിലുള്ളതായിരുന്നു സല്‍മാന്റെ പ്രതികരണം. സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെട്ട ഒരു വീഡിയോയില്‍ റിപ്പോര്‍ട്ടറുടെ വാക്കുകള്‍ക്ക് തൊട്ടുപിന്നാലെ ഓള്‍റൗണ്ടറായ പാക് ക്യാപ്റ്റന്‍ ഒരു ചെറുചിരി വിടര്‍ത്തുകയായിരുന്നു.
2023 ലെ ഏകദിന ലോകകപ്പിലും 2024 ലെ ടി20 ലോകകപ്പിലും മികച്ച പ്രകടനം കാഴ്ചവെച്ച അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റില്‍ അതിവേഗ വളര്‍ച്ചയാണ് നേടിയത്. 2023 ലോകകപ്പില്‍ നോക്കൗട്ടിലെത്താനായില്ലെങ്കിലും പാകിസ്ഥാന്‍, ശ്രീലങ്ക, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളെ പരാജയപ്പെടുത്തി ക്രിക്കറ്റ് ലോകത്തെ തന്നെ അമ്പരപ്പിച്ചിരുന്നു അഫ്ഗാന്‍ ടീം. 2024 ലെ ടി20 ലോകകപ്പില്‍, ന്യൂസിലന്‍ഡിനെയും ഓസ്‌ട്രേലിയയെയും ആധികാരികമായി പരാജയപ്പെടുത്തിയതിന് ശേഷമായിരുന്നു അവരുടെ സെമിഫൈനലില്‍ പ്രവേശം. ഇക്കാര്യങ്ങള്‍ വെച്ചായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ അഫ്ഗാന്‍ ടീമിനെ പുകഴ്ത്തി ക്യാപ്റ്റന്‍ റാഷിദ്ഖാനോട് ചോദ്യം ഉന്നയിച്ചത്.
‘ടി20 ലോകകപ്പില്‍ നിങ്ങളുടെ ടീം വളരെ മികച്ച പ്രകടനം കാഴ്ചവച്ചു. നിങ്ങള്‍ ഏഷ്യയിലെ രണ്ടാമത്തെ മികച്ച ടീമായി. അപ്പോള്‍ ത്രിരാഷ്ട്ര പരമ്പരക്കും തുടര്‍ന്ന് വരുന്ന ഏഷ്യ കപ്പിനുമുള്ള ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്? -ഇതായിരുന്നു ആ ചോദ്യം.
റാഷിദ്ഖാന്റെ മറുപടി ഇങ്ങനെ- ”പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ല. അധികമായ സമര്‍ദ്ദങ്ങള്‍ വേണ്ടതില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞങ്ങള്‍ കളിച്ചുവരുന്ന ശരിയായ ക്രിക്കറ്റ് ആണിത്. അത് തന്നെയാണ് ലക്ഷ്യം. ഞങ്ങള്‍ 200 ശതമാനം ഗ്രൗണ്ടില്‍ പ്രകടനം കാഴ്ചവയ്ക്കും. ബാറ്റിങിലും ബൗളിങിലും ഫീല്‍ഡിങിലും അത് ഏറ്റവും മികച്ചതായിരിക്കണം എന്നതാണ് ആഗ്രഹിക്കുന്നത്.”
Story Highlights: Salman Ali Agha’s Reaction Goes Viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here