വീണ്ടും ക്യാപ്റ്റന്‍സി രാജിവെച്ച് ബാബര്‍ അസം

പാകിസ്താന്‍ ടീം ക്യാപ്റ്റന്‍സി ഒഴിഞ്ഞ് സൂപ്പര്‍ താരം ബാബര്‍ അസം. പതിനൊന്ന് മാസത്തിനുള്ളില്‍ ഇത് രണ്ടാംതവണയാണ് ഇദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നത്. ക്യാപ്റ്റന്‍സി ഒഴിയുന്ന കാര്യം സമൂഹ മാധ്യമത്തില്‍ താരം പങ്കുവെച്ചിട്ടുമുണ്ട്.
”പ്രിയ ആരാധകരെ നിങ്ങളുമായി ഒരു വാര്‍ത്ത പങ്കുവെക്കുകയാണ്. പാകിസ്താന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനും ടീം മാനേജ്‌മെന്റിനുമായി ഇതു സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ മാസം നല്‍കിയിരുന്നു. ഈ ടീമിനെ നയിക്കുന്നത് ബഹുമതിയായിരുന്നു. എന്നാല്‍ ഈ സമയം രാജിവെക്കുകയാണ്. എനിക്ക് കളിയില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടതുണ്ട്.” – ബാബര്‍ അസം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.
Story Highlights : Babar Azam steps down as Pakistan captain for the second time
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here