അഫ്ഗാനിസ്ഥാന് ജയിക്കാന്‍ 182; രോഹിതും കോലിയും തിളങ്ങിയില്ല, രക്ഷകനായി എത്തി സൂര്യകുമാര്‍ യാദവ്

ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ഇന്ത്യയുടെ രക്ഷകനായി സൂര്യകുമാര്‍ യാദവ്. സുര്യകുമാറിനൊപ്പം ഹര്‍ദിക് പാണ്ഡ്യയും ചേര്‍ന്നതോടെയാണ് അഫ്ഗാനിഥാന് 182 വിജയലക്ഷ്യം എന്നതിലേക്ക് എത്തിക്കാനായത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടി. സൂര്യകുമാര്‍ യാദവ് 28 പന്തില്‍ മൂന്ന് സിക്സും അഞ്ച് ബൗണ്ടറിയും ഉള്‍പ്പെടെ 53 റണ്‍സ് നേടിയപ്പോള്‍ 24 പന്തില്‍ 32 റണ്‍സെടുത്ത് ഹാര്‍ദികും ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിച്ചു. അഫ്ഗാനിസഥാന്‍ ബൗളിങ് നിര മികവ് പുലര്‍ത്തിയ മത്സരത്തില്‍ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍, ഫസല്‍ഹഖ് ഫാറൂഖി എന്നിവര്‍ മൂന്നുവിക്കറ്റ് വീതം വീഴ്ത്തി.
Read Also: T20 ലോകകപ്പിൽ ബോളര്‍മാരുടെ അഴിഞ്ഞാട്ടം കണ്ട സ്‌റ്റേഡിയം ഇടിച്ച് നിരത്താന്‍ ബുള്‍ഡോസറുകള്‍
ഇന്ത്യന്‍ നിരയില്‍ രോഹിത്തും കോലിയും ആക്രമിച്ചുകളിക്കുന്നതില്‍ പരാജയപ്പെട്ടു. സ്‌കോര്‍ 11-ല്‍ നില്‍ക്കെ 13 പന്തില്‍ നിന്ന് വെറും എട്ട് റണ്‍സ് മാത്രമായി രോഹിത് പുറത്തായി. ഫസല്‍ഹഖ് ഫാറൂഖിയുടെ പന്തില്‍ റാഷിദ് ഖാന്‍ ക്യാച്ച് എടുക്കുകയായിരുന്നു. പിന്നാലെ ഋഷഭ് പന്തെത്തി. ആക്രമിച്ചു കളിച്ച പന്തിനെ ഏഴാം ഓവറില്‍ റാഷിദ് ഖാനെത്തി പുറത്താക്കി. 11 പന്തില്‍ നിന്ന് 20 റണ്‍സ് ആയിരുന്നു ഈ സമയം പന്തിന്റെ സമ്പാദ്യം.
റാഷിദ് ഖാന്റെ ഓവറിലാണ് കോലി വീണത്. 24 പന്തില്‍ 24 റണ്‍സായിരുന്നു കോലിക്ക് നേടാനായത്. ഈ സമയം പത്ത് ഓവറില്‍ 79 റണ്‍സിന് മൂന്ന് എന്ന നിലയിലായിരുന്നു ഇന്ത്യന്‍ സ്‌കോര്‍. 11-ാം ഓവറില്‍ ശിവം ദുബെ ഏഴ് പന്തില്‍ പത്ത് റണ്‍സുമായി പുറത്തായതോടെ ഇന്ത്യനിര ആശങ്കയിലായിരുന്നു. തുടര്‍ന്നായിരുന്നു സ്‌കോര്‍ ഉയര്‍ത്താനുള്ള നിര്‍ണായക ദൗത്യം സൂര്യകുമാറും ഹാര്‍ദിക്കും ഏറ്റെടുത്തത്. രവീന്ദ്ര ജഡേജ അഞ്ച് പന്തില്‍ ഏഴ്, അക്ഷര്‍ പട്ടേല്‍ ആറ് പന്തില്‍ 12, അര്‍ഷ്ദീപ് സിങ് രണ്ട് പന്തില്‍ നിന്ന് രണ്ട് റണ്‍സ് എന്നിങ്ങനെയാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ സ്‌കോറുകള്‍.
Story Highlights : India vs Afghanistan t20 super eight match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here