Advertisement

മുംബൈ ബിജെപി അധ്യക്ഷന്റെ ആസ്തി 441 കോടി

October 2, 2019
Google News 0 minutes Read

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന മുംബൈ ബിജെപി അധ്യക്ഷൻ മംഗൽ പ്രഭാത് ലോധയുടെ ആസ്തി 441 കോടി രൂപ. നാമനിർദേശ പത്രികയ്‌ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ചൊവ്വാഴ്ചയാണ് ലോധ നാമനിർദേശ പത്രിക സമർപ്പിച്ചത്.

തുടർച്ചയായി ആറാം തവണയാണ് ലോധ മുംബൈയിൽ മത്സരിക്കുന്നത്. ലോധയ്ക്കും ഭാര്യക്കുമായി 252 കോടിയുടെ ജംഗമ സ്വത്തുക്കളും 189 കോടിയുടെ സ്ഥാവര വസ്തുക്കളുമാണ് ഉള്ളത്. പതിനാല് ലക്ഷത്തിന്റെ ജാഗ്വാറും ഓഹരി, ബോണ്ട് നിക്ഷേപങ്ങളും ലോധയുടെ ആസ്തിയിൽ ഉൾപ്പെടുന്നു. 283 കോടിയുടെ ബാധ്യതയും അദ്ദേഹത്തിനുണ്ട്. അഞ്ച് ക്രിമിനൽ കേസിൽ പ്രതിയാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here