Advertisement

രാജ്യത്തെ സമ്പൂർണ വെളിയിട വിസർജന മുക്തമായി പ്രഖ്യപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

October 2, 2019
Google News 0 minutes Read

രാജ്യത്തെ സമ്പൂർണ വെളിയിട വിസർജന മുക്തമായി പ്രഖ്യപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ സബർമതി നദിക്കരയിൽ സ്വഛ് ഭാരത് അഭിയാൻ പ്രവർത്തകരെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു പ്രഖ്യാപനം. ലക്ഷ്യത്തിലേക്ക് എത്താൻ സഹായിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

വൈകിട്ടോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധിജി സ്ഥാപിച്ച ഗുജറാത്തിലെ സബർമതി ആശ്രമത്തിൽ എത്തിയത്. കുട്ടികളുമായും ആശ്രമവാസികളുമായി സംവദിച്ച അദ്ദേഹം ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്ത 150 രൂപയുടെ കോയിനും തപാൽ സ്റ്റാമ്പും പുറത്തിറക്കി. രാജ്യത്തെ സമ്പൂർണ വെളിയിട വിസർജന മുക്തമായി പ്രഖാപിക്കുന്ന സമയത്ത് ആശ്രമത്തിൽ എത്താൻ കഴിഞ്ഞത് സന്തോഷം നൽകുന്നുവെന്ന് മോദി പറഞ്ഞു.

രാജ്യത്ത് സ്വഛ് ഭാരത് മിഷന്റെ ഭാഗമായി പതിനൊന്ന് ലക്ഷം ശൗചാലയങ്ങൾ നിർമിച്ചിട്ടുണ്ട്. 2022 ഓടെ രാജ്യത്ത് പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക്ക് പൂർണമായും ഒഴിവാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 3.5 ലക്ഷം കോടി രൂപ ജലസംരക്ഷണത്തിനായി സർക്കാർ ചിലവഴിച്ചതായും അദ്ദേഹം പറഞ്ഞു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here