Advertisement

‘ടെലിഗ്രാം ആപ് നിരോധിക്കണം’; ഹർജിയുമായി നിയമ വിദ്യാർത്ഥിനി ഹൈക്കോടതിയിൽ

October 2, 2019
Google News 0 minutes Read

ടെലിഗ്രാം ആപ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ നിയമ വിദ്യാർത്ഥിനി അഥീന സോളമനാണ് ഹർജി നൽകിയത്.

ടെലിഗ്രാം ആപ്പിലൂടെ സ്ത്രീകളുടേയും കുട്ടികളുടേയും നഗ്ന ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നതായി ഹർജിയിൽ പറയുന്നു. ഇത് തടയാൻ നടപടിയുണ്ടാകണം. ഇന്ത്യയിൽ ലൈസൻസോ അനുമതിയോ ഇല്ലാതെയാണ് ടെലിഗ്രം ആപ് പ്രവർത്തിക്കുന്നത്. ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യമുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here