Advertisement

‘കോടിയേരിയുമായി സാമ്പത്തിക ഇടപാടുകളില്ല; പണം നൽകിയത് മാണി സി കാപ്പന്’: ആരോപണത്തിന് മറുപടിയുമായി വ്യവസായി ദിനേശ് മേനോൻ

October 3, 2019
Google News 1 minute Read

കോടിയേരി ബാലകൃഷ്ണനുമായി തനിക്ക് സാമ്പത്തിക ഇടപാടുകളില്ലെന്ന് വ്യവസായി ദിനേശ് മേനോൻ. മാണി സി കാപ്പനാണ് താൻ പണം നൽകിയതെന്നും ദിനേശ് മേനോൻ പറഞ്ഞു.

കണ്ണൂർ വിമാനത്താളത്തിന്റെ ഓഹരി ഇടപാടുമായി ബന്ധപ്പെട്ട് ദിനേശ് മേനോനെന്ന മുംബൈ വ്യവസായിയെ താൻ കോടിയേരി ബാലകൃഷ്ണനും മകൻ ബിനീഷിനും പരിചയപ്പെടുത്തിയതായി സിബിഐക്ക് മാണി സി കാപ്പൻ മൊഴി നൽകിയിരുന്നു. 2013ൽ മാണി സി കാപ്പൻ നൽകിയ ഈ മൊഴി ഷിബു ബേബി ജോണാണ് പുറത്തുവിട്ടത്. ഇതിന് മറുപടിയുമായാണ് ഇപ്പോൾ ദിനേശ് മേനോൻ രംഗത്തെത്തിയിരിക്കുന്നത്.

Read Also : കണ്ണൂർ വിമാനത്താവളത്തിലെ ഓഹരി വിവാദം; കോടിയേരിക്കെതിരെ മാണി സി കാപ്പൻ നൽകിയ മൊഴി പുറത്ത്

താൻ പരിചയപ്പെടുത്തിയതിന് ശേഷം കോടിയേരിയുമായി വ്യവസായി പണമിടപാട് നടത്തിയതെന്നും മാണി സി കാപ്പൻ നൽകിയ മൊഴിയിൽ പറയുന്നു. എന്നാൽ, വ്യാജരേഖകളാണ് ഷിബു ബേബി ജോൺ പുറത്തു വിട്ടിരിക്കുന്നതെന്ന് മാണി സി കാപ്പൻ പ്രതികരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here