Advertisement

മൈഗ്രേൻ കുറക്കാൻ 8 ഭക്ഷണ പദാർത്ഥങ്ങൾ

October 3, 2019
Google News 1 minute Read

മൈഗ്രേൻ മിക്ക ആളുകൾക്കും ഒരു പ്രശ്‌നമാണ്, എപ്പോൾ കേറി വരും എന്ന് പറയാൻ പറ്റാത്ത വില്ലൻ. ഗുളികകൾ വെച്ചാണ് പലരും മൈഗ്രൈനെ തളക്കുന്നത്. പക്ഷെ ഇതെല്ലാം താൽക്കാലിക പരിഹാരം മാത്രമാണ്.

ചെയ്യാൻ പറ്റുന്ന മറ്റൊന്നുണ്ട്. ഭക്ഷണ ശീലങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തുക. ചില ഭക്ഷണ സാധനങ്ങൾ മൈഗ്രൈൻ ഉണ്ടാക്കും, എന്നാൽ മറ്റ് ചിലത് തലവേദന കുറക്കാൻ സഹായിക്കുകയും ചെയ്യും. അങ്ങനെ ചെയ്യുന്ന 8 ഭക്ഷണ പദാർത്ഥങ്ങൾ ഇതാ…

1. അവകാഡോ
അവകാഡോ അല്ലെങ്കിൽ ബട്ടർ ഫ്രൂട്ട് എന്നും അറിയപ്പെടുന്ന ഈ പഴം മൈഗ്രേനോട് പൊരിടാൻ ബെസ്റ്റ് ആണ്. ലൂടെയ്‌നും സിസാന്തിനും നിറഞ്ഞ അവകാഡോ തലവേദന വരാതെ സംരക്ഷണം തരും.

2. അത്തി പഴം
ശരീരത്തിന് അത്തിപ്പഴം വളരെ നല്ലതാണ്. പൊട്ടാസ്യം കൂടിയ അളവിൽ ഉള്ളത് കൊണ്ട് വീക്കം കുറക്കുന്നു, അതുകൊണ്ട് മൈഗ്രേനും നല്ലത്.

3.സാൽമൺ
ഒമേഗ 3 ഫാറ്റി അസിഡുകളും വിറ്റമിൻ ബി-2 വും നിറഞ്ഞ സാൽമൺ മത്സ്യം  രക്തത്തിലെ പ്ലെറ്റ്‌ലേറ്റുകളുടെ കട്ടപിടിക്കൽ കുറക്കുന്നു. അങ്ങനെ തലവേദനയെ പ്രതിരോധിക്കുന്നു.

4.മധുര കിഴങ്ങ്
വിറ്റാമിൻ സി, വിറ്റാമിൻ ബി12, പൊട്ടാസ്യം എന്നിവയാൽ സമൃദ്ധമായ മധുര കിഴങ്ങ്് അല്ലെങ്കിൽ ചക്കര കിഴങ്ങ് തലവേദന കുറക്കുകയും നിങ്ങളെ ശാന്തരാകാൻ സഹായിക്കുകയും ചെയ്യുന്നു.

5.തണ്ണീർ മത്തനും ക്യാരറ്റും

നിർജലീകരണമാണ് മൈഗ്രേന്റെ ഒരു പ്രധാന കാരണം. വെള്ളം നിറഞ്ഞ തണ്ണിമത്തൻ, കാരറ്റ് തുടങ്ങിയവ മൈഗ്രൈൻ കുറക്കാൻ സഹായിക്കും.

6.യോഗേർട്ടും തൈരും

യോഗർട്ട് അല്ലെങ്കിൽ അതിനേക്കാൾ അൽ്പം പുളി കൂടിയ തൈരോ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മൈഗ്രേൻ വരാൻ ഉള്ള സാധ്യത കുറക്കും. തലവേദനയെ ഫലപ്രദമായി പ്രതിരോധിക്കുന്ന റൈബോഫ്‌ളാവിൻ അഥവാ വിറ്റാമിൻ ബി2 നിറയെ ഉണ്ട് തൈരിൽ.

7. നാരങ്ങ നീര്

വിറ്റാമിൻ് സി ധാരാളം അടങ്ങിയ നാരങ്ങാ നീരിന് പലവിധ ഗുണങ്ങൾ ഉണ്ട്. തലവേദന വരുമ്പോൾ 2 ടീ സ്പൂൺ ഉപ്പിട്ട് നാരങ്ങാ വെള്ളം കുടിച്ചാൽ മതി.

8. ക്വിനോവ, കേൽ
ക്വിനോവ വിറ്റാമിൻ് ബി2, മെഗ്‌നീഷ്യം, അയെൺ എന്നിവയാൽ സമ്പുഷ്ടമാണ്. കേലിലെ ഒമേഗ 3യും നാരുകളും തലവേദനക്ക് ശമിപ്പിക്കും.

കറുക പട്ട പൊടിച്ചു വെള്ളം ചേർത്തു പേസ്റ്റ് പോലെ ആക്കി അരമണിക്കൂർ നെറ്റിയിൽ പുരട്ടി വെക്കുന്നതും തലവേദന കുറക്കാൻ നല്ലത് ആണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here