കോഴിക്കോട് പത്തടിയോളം നീളമുള്ള പെരുമ്പാമ്പ് മാൻകുഞ്ഞിനെ പാതി വിഴുങ്ങി പുറന്തള്ളി

കോഴിക്കോട് കുറ്റ്യാടി മരുതോങ്കര പഞ്ചായത്തിലെ ജാനകി കാട്ടിൽ പുള്ളിമാൻ കുട്ടിയെ പാതി വിഴുങ്ങിയ പെരുമ്പാമ്പ് ആളുകൾ ബഹളമുണ്ടാക്കിയതിനെ തുടർന്ന് പുറന്തള്ളി. പക്ഷെ മാൻകുട്ടി ചത്തു. തൃക്കൈപറമ്പ് ക്ഷേത്രത്തിനടുത്തായി കാട്ടിനടുത്ത് ഇന്നലെ രാവിലെ ഒമ്പതിനാണ് സംഭവം.

മാൻകുട്ടിയെ പെരുമ്പാമ്പ് വരിഞ്ഞ് മുറുക്കി പാതിയോളം അകത്താക്കിയ നിലയിലാണ് ആളുകൾ കാണുന്നത്. തുടർന്ന് ബഹളമുണ്ടാക്കിയപ്പോൾ പുള്ളിമാൻ കുട്ടിയെ പുറന്തള്ളിയ ശേഷം പത്തടിയോളം നീളമുള്ള പെരുമ്പാമ്പ് കാട്ടിലേക്ക് ഇഴഞ്ഞ് നീങ്ങി. സ്ഥലത്തെത്തിയ വനപാലകർ നാട്ടുകാരുടെ സഹായത്തോടെ മാൻകുട്ടിയുടെ ജഡം കുഴിച്ചു മൂടി.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top