Advertisement

നാമനിർദേശ പത്രികകൾ പിൻവലിക്കാനുളള സമയം അവസാനിച്ചു; അപരന്മാരും സ്വതന്ത്രരും ഉൾപ്പെടെ 35 പേർ മത്സരരംഗത്ത്

October 3, 2019
Google News 1 minute Read

നാമനിർദേശ പത്രികകൾ പിൻവലിക്കാനുളള സമയം അവസാനിച്ചതോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു നിയോജക മണ്ഡലങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. പ്രമുഖ മുന്നണി സ്ഥാനാർത്ഥികളും അപരന്മാരും സ്വതന്ത്രരും ഉൾപ്പെടെ 35 പേരാണ് മത്സര രംഗത്ത്.

ഡമ്മി സ്ഥാനാർത്ഥികൾ ഉൾപ്പെടെ നാൽപ്പത്തി ഒമ്പത് പേരായിരുന്നു അഞ്ചു നിയോജക മണ്ഡലങ്ങളിലേക്കായി നാമനിർദേശ പത്രികകൾ സമർപ്പിച്ചിരുന്നത്. സൂക്ഷ്മ പരിശോധനക്കും പത്രികകൾ പിൻവലിക്കാനുളള സമയപരിധിക്കും ശേഷം മത്സരരംഗത്ത് ശേഷിക്കുന്നത് 35 പേർ.എറണാകുളം നിയോജക മണ്ഡലത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ മത്സര രംഗത്തുളളത്. ഒമ്പതുപേരാണ് മത്സരരംഗത്തുള്ളത്.

മണ്ഡലത്തിൽ ഇടതു സ്വതന്ത്രനായി മത്സരിക്കുന്ന അഡ്വക്കേറ്റ് മനു റോയിക്ക് ഓട്ടോറിക്ഷയാണ് ചിഹ്നം. മനു റോയിക്കും യുഡിഎഫ് സ്ഥാനാർത്ഥി ടിജെ വിനോദിനുംസമാന്തരമായി അപരൻമാരും മത്സര രംഗത്തുണ്ട്. തീപാറും പോരാട്ടം നടക്കുന്ന വട്ടിയൂർക്കാവിൽ യുഡിഎഫ്-ബിജെപി സ്ഥാനാർത്ഥികളുടെ അപരന്മാരുൾപ്പെടെ എട്ടു പേരാണ് മത്സര രംഗത്തുളളത്.

ഏഴുപേർ മഞ്ചേശ്വരത്തും ജനവിധി തേടുന്നുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥി എം സി ഖമറുദ്ദീന് അപരനമായി ഖമറുദ്ദീൻ എം സിയും രംഗത്തുണ്ട്. കോൺഗ്രസ് വിമത ഗീത അശോകൻ അടക്കംആറ് പേരാണ് അരൂരിൽ മത്സരരംഗത്ത്. ടെലിവിഷനാണ് കോൺഗ്രസ്സ് വിമതയുടെ ചിഹ്നം. കോന്നിയിലാണ് ഏറ്റവും കുറവ് സ്ഥാനാർത്ഥികളുള്ളത്. അഞ്ചുപേരാണ് മത്സരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here