‘നീ സെക്സിയാണ്, അതുപോലെ ഹോട്ടാണോ?’; ബോൾ ഗേളിനോട് മോശം പരാമർശം നടത്തിയ അമ്പയർക്ക് വിലക്ക്

ടെന്നിസ് മത്സരത്തിനിടെ ബോൾ ഗേളിനോട് മോശം പരാമർശം നടത്തിയ അമ്പയർക്ക് വിലക്ക്. ഇറ്റലിയിലെ ഫ്ലോറെൻസില്‍ നടന്ന സെക്കന്‍ഡ് ടയര്‍ പുരുഷ എടിപി. ചാലഞ്ചര്‍ ടൂര്‍ണമെന്റിലാണ് സംഭവം. അമ്പയര്‍ ജിയാന്‍ലൂക്ക മോസറെല്ലയാണ് മോശം പരാമർശം നടത്തിയത്. സംഭവത്തിൻ്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.

പെഡ്രോ സൗസയും എൻ​റിക്കോ ഡാല്ലയും തമ്മിലായിരുന്നു മത്സരം. കളിയുടെ ഇടവേളയിലായിരുന്നു അമ്പയറുടെ മോശം പരാമർശം. അടുത്ത് നിന്ന ബോള്‍ ഗേളിനോട് മൈക്രോഫോണിലൂടെ ‘നീ സുന്ദരിയാണ്, സെക്‌സിയാണ്. നീ ശാരീരികമായും വൈകാരികമായും ഹോട്ടാണോ?’ എന്നായിരുന്നു മോസറെല്ലയുടെ ചോദ്യം. മത്സരത്തിന്റെ ഇടയ്ക്ക് ഇയാൾ പെഡ്രോയ്ക്ക് ഉപദേശം നല്‍കുന്നതും വീഡിയോയിലുണ്ട്. ഇതും തെറ്റാണ്.

വീഡിയോ പുറത്തു വന്നതോടെ അമ്പയർക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നു. അമ്പയർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ ആളുകൾ രംഗത്തെത്തി. ഇതോടെ മൊസറെല്ലയെ അടിയന്തരമായി മത്സരത്തില്‍ നിന്ന് ഒഴിവാക്കിയ എടിപി വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top