Advertisement

എംപാനൽ ഡ്രൈവർമാരെ പിരിച്ചു വിട്ടതിനു പിന്നാലെ കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു

October 4, 2019
0 minutes Read

എംപാനൽ ഡ്രൈവർമാരെ പിരിച്ചു വിട്ടതിനെ തുടർന്ന് കെഎസ്ആർടിസിയിലുണ്ടായ പ്രതിസന്ധി തുടരുന്നു. സംസ്ഥാനമാകെ ഇന്ന് 1200ലധികം സർവീസുകൾ മുടങ്ങുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം, പ്രതിസന്ധി മറികടക്കാനുള്ള ബദൽ മാർഗങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതലയോഗം ചേരും.

2320താത്കാലിക ഡ്രൈവർമാരെയാണ് ഹൈക്കോടതി വിധിയെ തുടർന്ന് കെഎസ്ആർടിസി പിരിച്ചു വിട്ടത്. ഇതോടെ സംസ്ഥാനത്താകെ കെഎസ്ആർടിസി സർവീസുകൾ വ്യാപകമായി റദ്ദാക്കി. ഇന്നലെ എണ്ണൂറോളം സർവീസുകളാണ് റദ്ദാക്കിയത് . പകരം സംവിധാനം ഏർപ്പെടുത്താൻ കഴിയാത്തതിനാൽ ഇന്ന് 1200 ഓളം സർവീസുകൾ മുടങ്ങുമെന്നാണ് കണക്കുകൂട്ടൽ. വരുമാനം കുറവുള്ള ഓർഡിനറി ബസ്സുകൾ റദ്ദാക്കി പരമാവധി ദീർഘദൂര ബസ്സുകൾ ഓടിക്കാനുള്ള ശ്രമത്തിലാണ് മാനേജ്‌മെന്റ്.

ഇത് ഗ്രാമീണ മേഖലകളെ കാര്യമായി ബാധിക്കും. 1482 താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ട തെക്കൻ മേഖലയെയാണ് പ്രതിസന്ധി കാര്യമായി ബാധിച്ചത്. നിയമാനുസൃതമായ കരാർ നിയമനമാണ് പ്രതിസന്ധി മറികടക്കാൻ കോര്പ്പറേഷന് മുന്നിലുള്ള മാർഗം. ബദൽ മാർഗം ചർച്ച ചെയ്യാൻ ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ നയപരമായ തീരുമാനങ്ങൾക്കും പരിമിതികളുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top