Advertisement

ആഴ്ചയുടെ അവസാനം ഓഹരി വിപണി നേട്ടത്തോടെ തുടക്കം

October 4, 2019
Google News 0 minutes Read

ആഴ്ചയുടെ അവസാന ദിവസമായ ഇന്ന് ഓഹരി വിപണി നേട്ടത്തോടെ തുടക്കം. സെൻസെക്‌സ് 175 പോയിന്റ് ഉയർന്ന് 38282ലും നിഫ്റ്റി 40 പോയിന്റ് ഉയർന്ന് 11354ലുമെത്തി.

അതേസമയം, ബിഎസ്ഇയിലെ 814 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലാണ്.  ആർബിഐയുടെ വായ്പ നയയോഗത്തിലെ തീരുമാനങ്ങളുടെ പശ്ചാത്തലത്തിലാണ് വിപണി നേട്ടത്തിൽ തുടരുന്നത്.

യെസ് ബാങ്ക്, വിപ്രോ, ഹീറോ മോട്ടോർകോർപ്, എസ്ബിഐ, എച്ച്ഡിഎഫ്സി, സിപ്ല, ബജാജ് ഓട്ടോ, യുപിഎൽ, റിലയൻസ്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലും  ഐഒസി, ഗ്രാസിം, ബിപിസിഎൽ, ഗെയിൽ, കോൾ ഇന്ത്യ, എച്ച്സിഎൽ ടെക്, പവർ ഗ്രിഡ്, ഒഎൻജിസി, ഐസിഐസിഐ ബാങ്ക് ഓഹരികൾ നഷ്ടത്തിലുമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here