സെൽഫിയെടുക്കാൻ തിരക്ക്; കയ്യടിച്ച് അഭിനന്ദനം: ഐഎസ്ആർഓ ചെയർമാനോടുള്ള സ്നേഹമറിയിച്ച് വിമാന ജീവനക്കാരും യാത്രക്കാരും: വീഡിയോ

ചന്ദ്രയാൻ 2 പൂർണ്ണ വിജയം നേടിയില്ലെങ്കിലും ലോകരാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യയുടെ തല ഉയർത്തിപ്പിടിക്കാൻ ഐഎസ്ആർഒയ്ക്കും ചെയർമാൻ കെ ശിവനും സാധിച്ചിരുന്നു. അതിനുള്ള നന്ദി എന്നോണം ഇപ്പോഴിതാ ഒരു വിമാനത്തിലെ മുഴുവൻ യാത്രക്കാരും അദ്ദേഹത്തെ കയ്യടിച്ച് അഭിനനന്ദിച്ചിരിക്കുകയാണ്. ഇന്ത്യക്കാർ യഥാർത്ഥ ‘സെലബ്രറ്റി’യെ കണ്ടെത്തിയെന്നാണ് ട്വിറ്റർ ലോകത്തിൻ്റെ പ്രതികരണം.

ഇൻഡിഗോ ഫ്ലൈറ്റിലെ എക്കണോമി ക്ലാസിലാണ് അദ്ദേഹം യാത്ര പോവാനായി കയറിയത്. ആളെ മനസ്സിലായ വിമാന ജീവനക്കാർ അദ്ദേഹത്തിനൊപ്പം നിന്ന് സെൽഫിയെടുക്കാനും സംസാരിക്കാനും തിരക്കു കൂട്ടി. ക്ഷമയോടെ അതിനൊക്കെ നിന്നു കൊടുത്ത അദ്ദേഹം തൻ്റെ സീറ്റിലേക്ക് തിരിയവെ ആണ് ഇന്ത്യൻ ജനതയുടെ മുഴുവൻ സ്നേഹത്തിൻ്റെ പ്രതിഫലനം എന്നോണം യാത്രക്കാർ കയ്യടിച്ച് അഭിനന്ദനം അറിയിച്ചത്.

വീഡിയോ ട്വിറ്ററിൽ വൈറലാണ്. ഒപ്പം, ഇൻഡിഗോ വിമാനത്തിലെ ജീവനക്കാരെയും യാത്രക്കാരെയും ട്വിറ്റർ ലോകം അഭിനന്ദിക്കുന്നുണ്ട്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More