Advertisement

തൃശൂരിൽ വൻ കഞ്ചാവ് വേട്ട; രണ്ട് പേർ പിടിയിൽ

October 5, 2019
Google News 0 minutes Read

തൃശൂരിൽ വൻ കഞ്ചാവ് വേട്ട. 240 കിലോ കഞ്ചാവാണ് പിടികൂടിയത്. ആന്ധ്രയിൽ നിന്നെത്തിച്ച കഞ്ചാവ് മണ്ണുത്തിയിലെ ഒരു വീട്ടിലെത്തിച്ച ശേഷം രണ്ട് കാറുകളിലായി കൊണ്ടുപോകാൻ ശ്രമിക്കവെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് കടത്തിയ സംഘത്തിലുണ്ടായിരുന്ന രണ്ട് പേരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

രാഹുൽ, രൂപേഷ് എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ കസ്റ്റഡിയിലുള്ളത്. എക്‌സൈസ് കമ്മീഷണറുടെ സ്‌പെഷ്യൽ സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് വേട്ട നടന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here