Advertisement

ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭങ്ങൾക്ക് തടയിടാൻ മുഖംമൂടി ധരിക്കാൻ പാടില്ല: പുതിയ നിയമം

October 6, 2019
Google News 0 minutes Read

ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭങ്ങൾക്ക് തടയിടാൻ പുതിയ നീക്കങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് ചീഫ് എക്‌സിക്യൂട്ടീവ് ക്യാരി ലാം. ഇതിന്റെ ഭാഗമായി ഇന്നലെ രാത്രി മുതൽ പ്രതിഷേധക്കാർക്ക് സമരപരിപാടികൾക്കിടെ മുഖംമൂടി ധരിക്കാൻ കഴിയില്ലെന്ന് പുതിയ നിരോധന നിയമം കൂടി പ്രാബല്യത്തിൽ കൊണ്ടുവന്നു.

കോളനി ഭരണകാലത്തെ അടിയന്തരാവസ്ഥ നിയമങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്തിയാണ് ക്യാരിലാം മുഖംമൂടി നിരോധന നിയമം നടപ്പിലാക്കിയിരിക്കുന്നത്. ഒരു ഉത്തരവാദിത്തമുള്ള സർക്കാരിന് രാജ്യത്തെ കലാപത്തിൽ നിന്ന് സംരക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ട് ശ്രമകരമായ തീരുമാനമാണെങ്കിലും പൊതുജന സംരക്ഷണാർത്ഥമാണ് നിയമം നടപ്പിലാക്കുന്നതെന്ന് ക്യാരി ലാം പറഞ്ഞു.

അതേ സമയം മുഖംമൂടി നിരോധനത്തോടെ പ്രതിക്ഷേധത്തിന്റെ ആക്കം കൂടുകയേ ഉള്ളൂവെന്നാണ് പ്രതിപക്ഷം വാദിക്കുന്നത്.കഴിഞ്ഞ ദിവസം നടന്ന പ്രതിക്ഷേധത്തിൽ പെട്രോൾ ബോംബുമായി വന്ന ആളെ പൊലിസിന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. മഞ്ഞ ഹെൽമെറ്റിനും സൺഗ്ലാസിനും ഒപ്പം ശ്വസനസഹായിയുമായി എത്തിയ പ്രതിഷേധക്കാർ പൊലീസിന് തലവേദന സൃഷ്ടിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here