‘ഞാൻ മരിച്ചിട്ടില്ല; ആ വാർത്തകൾ വ്യാജം’: സോഷ്യൽ മീഡിയ ‘കൊന്ന’ മുഹമ്മദ് നബി പറയുന്നു

സോഷ്യൽ മീഡിയ പലപ്പോഴായി പലരെയും കൊന്നിട്ടുണ്ട്. സിനിമാ താരങ്ങളാണ് കൂടുതലും ഈ ക്രൂരതയ്ക്ക് അർഹരായിട്ടുള്ളത്. ജീവിച്ചിരിക്കെ സോഷ്യൽ മീഡിയ കൊന്നവരിൽ കനക, മാമുക്കോയ, സാജൻ പള്ളുരുത്തി, ജഗതി, മധു തുടങ്ങിയ ഒരു നീണ്ട നിര തന്നെയുണ്ട്. ആ പട്ടികയിലേക്കാണ് അഫ്ഗാൻ ക്രിക്കറ്റർ മുഹമ്മദ് നബിയും ചേർക്കപ്പെടുന്നത്.
ട്വിറ്ററിലൂടെയാണ് വാർത്ത പ്രചരിച്ചത്. അതേറ്റു പിടിച്ച് ഒട്ടേറെ ആളുകൾ രംഗത്തെത്തിയതോടെ മരണവാർത്ത കത്തിപ്പടർന്നു. എന്നാൽ ഏറെ വൈകാതെ മുഹമ്മദ് നബി തന്നെ തൻ്റെ മരണവാർത്ത തള്ളി രംഗത്തെത്തി. ‘സുഹൃത്തുക്കളെ, ഞാന്‍ സുഖമായി ഇരിക്കുന്നു. എന്റെ മരണത്തെക്കുറിച്ച് പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണ്’ എന്ന അറിയിപ്പോടെയായിരുന്നു നബിയുടെ ട്വീറ്റ്.
കഴിഞ്ഞ ദിവസമാണ് നടൻ മധു മരണപ്പെട്ടുവെന്ന വാർത്ത പ്രചരിച്ചത്. സംഭവത്തിൻ്റെ സത്യാവസ്ഥ അറിയാൻ അദ്ദേഹത്തെ വിളിച്ച ഒരു ആരാധകൻ്റെ ഫോൺ സംഭാഷണം പുറത്തായിരുന്നു. വാട്ട്‌സാപ്പ് മെസ്സേജ് കണ്ട് വിഷമത്തിൽ വിളിച്ച് നോക്കിയതാണെന്ന് മറുതലയ്ക്കൽ നിന്ന് പറയുമ്പോൾ ഒരു ചിരിയാണ് മധു സമ്മാനിച്ചത്. തുടർന്ന് സുഖമാണോ എന്ന ചോദ്യത്തിന് ‘ഒരു കുഴപ്പവുമില്ല, സുഖമായി ഇരിക്കുന്നു’ എന്ന് മറുപടി നൽകുന്നു.
ഈ വ്യാജവാർത്ത പ്രചരിപ്പിച്ചവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇത് സംബന്ധിച്ച് മധുവിന്റെ മകൾ ഉമ നായർ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരാതി അടിയന്തര പ്രാധാന്യത്തോടെ അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിനോട് ആവശ്യപ്പെട്ടു.
Dear friends,
Alhamdulillah I am all good, a news disseminated by some media outlets about my demise is FAKE. Thank you.— Mohammad Nabi (@MohammadNabi007) October 4, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here