ആരേ കോളനിയിലെ മരങ്ങൾ മുറിക്കുന്നതിനെതിരെയുള്ള വിദ്യാർത്ഥികളുടെ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും

മുംബൈ ആരേ കോളനിയിലെ മരങ്ങൾ വ്യാപകമായി മുറിച്ചു മാറ്റാനുള്ള ശ്രമം തടയണമെന്ന വിദ്യാർത്ഥികളുടെ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും.

കോടതി നവരാത്രി അവധിയാണെന്നിരിക്കെ വിഷയത്തിന്റെ അടിയന്തരസ്വഭാവം കണക്കിലെടുത്ത് പ്രത്യേക ബെഞ്ച് രൂപീകരിച്ചാണ് ഹർജി പരിഗണിക്കുന്നത്. മുംബൈ നഗരത്തിന്റെ ശ്വാസകോശം എന്നറിയപ്പെടുന്ന ആരേ കോളനിയിലെ മരങ്ങൾ മെട്രോ കാർ ഷെഡ് നിർമാണത്തിന്റെ പേരിലാണ് മുറിച്ചുമാറ്റാൻ ഒരുങ്ങുന്നത്.

ബോംബെ ഹൈക്കോടതി അനുമതി നൽകിയതിന് പിന്നാലെ മരം മുറിക്കാനുള്ള മെട്രോ അധികൃതരുടെ നീക്കം വലിയ പ്രതിഷേധത്തിനും രാഷ്ട്രീയ വിവാദത്തിനും കാരണമായിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More