Advertisement

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ രഥോത്സവം ഇന്ന്; നാളെ വിദ്യാരംഭം

October 7, 2019
Google News 0 minutes Read

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ഇന്ന് രഥോത്സവം. നവരാത്രിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ ഒൻപത് ദിവസങ്ങളിലായി നടക്കുന്ന പ്രത്യേക പൂജകൾക്കൊപ്പമാണ് ഇന്ന് രഥോത്സവം നടക്കുന്നത്. രഥോത്സവത്തിനുള്ള ഒരുക്കങ്ങൾ പുലർച്ചെ തന്നെ തുടങ്ങി കഴിഞ്ഞു.

പുഷ്പാലംകൃത രഥത്തിൽ മഹാനവമി ദിനത്തിൽ ദേവി എഴുന്നള്ളും എന്നാണ് സങ്കൽപ്പം. ക്ഷേത്രത്തിനു ചുറ്റും പ്രദക്ഷിണം വെയ്ക്കുന്ന രഥത്തിൽ നിന്നും പൂജാരി നാണയങ്ങൾ വാരിയെറിയും. ഈ നാണയങ്ങൾ കിട്ടിയാൽ ജീവിതത്തിൽ ഐശ്വര്യമുണ്ടാകുമെന്നാണ് ഭക്തരുടെ വിശ്വാസം.

മഹാനവമി ദിനമായ ഇന്ന് ഉച്ചയ്ക്ക് 1.50നാണ് രഥോത്സവം. നവരാത്രിയായതോടെ വൻ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തിൽ. വിജയദശമി ദിനമായ നാളെ ഇരുപത്തയ്യായിരത്തോളം കുരുന്നുകൾ മൂകാംബിക ക്ഷേത്രസന്നിധിയിൽ വെച്ച് വിദ്യാരംഭം കുറിക്കും. വിദ്യാരംഭ ചടങ്ങുകൾ നാളെ പുലർച്ചെ തന്നെ ആരംഭിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here