കൂടത്തായി കൊലപാതക പരമ്പര; ഷാജുവിനെ ചോദ്യം ചെയ്ത് വിട്ടയച്ചു

കൂടത്തായി കൂട്ടക്കൊലക്കേസിൽ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. കുറ്റകൃത്യത്തിന് കൂട്ടു നിന്നതായി ഷാജു മൊഴി നൽകി. ഭാര്യയുടേയും കുഞ്ഞിന്റേയും മരണത്തെക്കുറിച്ച് അറിയാമായിരുന്നുവെന്ന് ഷാജു പറഞ്ഞു. ഷാജുവിന്റെ മൊഴികൾ വിലയിരുത്തിയ ശേഷമായിരിക്കും തുടർനടപടികൾ ഉണ്ടാകുക.
എസ്പി ഓഫീസിൽ എത്തിച്ചായിരുന്നു ഷാജുവിനെ ചോദ്യം ചെയ്തത്. ഷാജു അന്വേഷണത്തോട് സഹകരിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. മൊഴി വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും. സംഭവത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.
Read Also: ഗർഭനിരോധന ഗുളികയിൽ സയനൈഡ് ചേർത്ത് കൊന്നത് 32 യുവതികളെ; ‘സയനൈഡ് മോഹൻ’ എന്ന സീരിയൽ കില്ലർ
ജോളി പൊലീസ് പിടിയിലായതോടെ ജോളിയെ തള്ളി ഷാജു രംഗത്തെത്തിയിരുന്നു. ദുരൂഹ മരണങ്ങളിൽ തനിക്ക് പങ്കില്ലെന്നും തെളിവ് ശക്തമെങ്കിൽ ജോളി തെറ്റ് ചെയ്‌തെന്ന് വിശ്വസിക്കുമെന്നും ഷാജു വ്യക്തമാക്കിയിരുന്നു. അവിടെ ന്യായീകരിക്കേണ്ട ആവശ്യമില്ലെന്നും കൊലപാതകം സ്വത്തിന് വേണ്ടിയാകാമെന്നുമായിരുന്നു ഷാജുവിന്റെ ആദ്യത്തെ വാദം. ഇതിന് പിന്നാലെ ജോളി നടത്തിയ കൊലപാതകങ്ങളെ കുറിച്ച് അറിയാമായിരുന്നുവെന്ന് ഷാജു മൊഴി തിരുത്തി. ജോളി തന്നെയും അപായപ്പെടുത്തുമെന്ന് ഭയം ഉണ്ടായിരുന്നുവെന്നും ഇതിനാലാണ് ഇക്കാര്യം പുറത്ത് പറയാതിരുന്നതെന്നും ഷാജു പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here