Advertisement

അപ്പാച്ചെ ആർടിആർ 200 4വി ഇനി ബ്ലൂടൂത്ത് സൗകര്യത്തോടെ

October 8, 2019
Google News 0 minutes Read

ടിവിഎസ് അപ്പാച്ചെ ആർടിആർ 200 4വി ബ്ലൂടൂത്ത് സ്മാർട്ട് എക്സ്‌കണക്ട് സൗകര്യത്തോടെ പുറത്തിറക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.1.14 ലക്ഷം (എക്സ്ഷോറൂം,ഡൽഹി) രൂപയാണ് ബ്ലൂടൂത്ത് സൗകര്യത്തോടെയുള്ള വാഹനത്തിന്റെ വില.

ടിവിഎസ് കണക്ട് ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ചാണ് ബ്ലൂടൂത്ത് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിലും ഐഒഎസ് ആപ്പ് സ്റ്റോറിലും ടിവിഎസ് കണക്ട് ആപ്ലിക്കേഷൻ ലഭിക്കും.നാവിഗേഷൻ, റേസ് ടെലിമെട്രി, ടൂർ മോഡ്, ക്രാഷ് അലർട്ട് (ഫോൺകോൾ/എസ്എംഎസ്),ലീൻ ആംഗിൾ മോഡ് എന്നീ സംവിധാനങ്ങൾ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.

റേസ് ടെലിമെട്രി, ക്രാഷ് അലർട്ട്, ലീൻ ആംഗിൾ മോഡ് എന്നീ സൗകര്യങ്ങൾ ടിവിഎസ് സ്മാർട്ട് എക്സ് കണക്ടിന്റെ മാത്രം പ്രത്യേകതയാണ്. റേസ് ടെലിമെട്രി സംവിധാനത്തിൽ ഓരോ യാത്രയുടെയും വിവരങ്ങൾ ശേഖരിച്ച് ക്രോഡീകരിച്ച് യാത്രയുടെ അവസാനം നൽകും.

ക്രാഷ് അലർട്ട് സംവിധാനം വഴിയായി വാഹനം അപകടത്തിൽപ്പെട്ടാൽ 180 സെക്കൻഡുകൾക്കകം വിവരം ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുള്ള എമർജൻസി ഫോൺ നമ്പരുകളിലേക്ക് എത്തും.
197.75 സിസി സിംഗിൾ സിലിണ്ടർ എൻജിനാണ് അപ്പാച്ചെ ആർടിആർ 200 4 വിക്ക് കരുത്ത് പകരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here