Advertisement

കൂടത്തായി കൊലപാതക പരമ്പര: ഷാജുവിനെ മാപ്പ് സാക്ഷിയാക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ഡിജിപി

October 8, 2019
Google News 1 minute Read

കൂടത്തായി കൂട്ടക്കൊലപാതക കേസിൽ ഷാജുവിനെ മാപ്പ് സാക്ഷിയാക്കുന്ന കാര്യത്തിൽ നിലവിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ. അടുത്ത ദിവസം മുതൽ കൂടുതൽ അന്വേഷണവും, ചോദ്യം ചെയ്യലും ആവശ്യമായി വരുന്നതിനാൽ അന്വേഷണ സംഘം വിപുലീകരിക്കും. റൂറൽ എസ്പിക്ക് തന്നെയായിരിക്കും അന്വേഷണ ചുമതല. ജോളി ആത്മഹത്യ പ്രവണത കാണിച്ചതായി അറിയില്ലെന്നും നിലവിൽ ആരോഗ്യ പ്രശ്‌നത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഡിജിപി തിരുവനന്തപുരത്ത് പറഞ്ഞു.

കൂടത്തായിയിലേത് ഏറെ വെല്ലുവിളി നിറഞ്ഞ കേസെന്ന് ഡിജിപി രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഫോറൻസിക് തെളിവുകളാണ് വെല്ലുവിളിയാകുന്നത്. ആറ് പേരും മരിച്ചത് സയനൈഡ് ഉള്ളിൽ ചെന്നാണെന്ന് തെളിയിക്കേണ്ടതുണ്ട്. ഇതിന് കാലതാമസം വരുമെന്നുള്ളതാണ് പ്രധാന പ്രശ്‌നം. എന്നാൽ അന്വേഷണം ഇപ്പോൾ ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും ഡിജിപി പറഞ്ഞിരുന്നു.

Read also: ഷാജു- സിലി ദമ്പതികളുടെ മകളുടെ മരണത്തിൽ ദുരൂഹത പ്രകടിപ്പിച്ച് ഡോക്ടർ അഗസ്റ്റിൻ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here