Advertisement

സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ചെന്നാരോപിച്ച് ദളിത് വിദ്യാർത്ഥിയെ മുഖത്ത് മുളകുപൊടി പുരട്ടി മർദ്ദിച്ചു

October 9, 2019
Google News 0 minutes Read

സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ചു എന്നാരോപിച്ച് പ്ലസ് വൺ വിദ്യാർത്ഥിയെ അയൽവാസിയായ യുവാവ് മുഖത്ത് മുളകുപൊടി പുരട്ടി മർദ്ദിച്ചുവെന്ന് റിപ്പോർട്ട്. ദളിത് വിഭാഗത്തിൽ പെട്ട വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. വിദ്യാര്‍ത്ഥിയെ മര്‍ദിച്ച അയല്‍വാസി ഉമേഷിനെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു.

കാസര്‍കോട് ബെല്ലൂരിലെ അറ്റങ്ങാനത്താണ് സംഭവം നടന്നത്. അയൽക്കാരിയുടെ വീട്ടിൽ കയറി അടിവസ്ത്രം മോഷ്ടിച്ചു എന്നാരോപിച്ച് ഇയാൾ കുട്ടിയെ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. ഡിസംബർ മുതൽ അടി വസ്ത്രങ്ങൾ നഷ്ടപ്പെടാൻ തുടങ്ങിയതാണെന്നും വിദ്യാർത്ഥി അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്നതിൻ്റെ ചിത്രങ്ങൾ തങ്ങളുടെ കയ്യിലുണ്ടെന്നുമാണ് അയൽക്കാർ പറയുന്നത്. എന്നാൽ താൻ പാഷൻ ഫ്രൂട്ട് പറിക്കാനായി വീട്ടിൽ പോയതാണെന്നാണ് കുട്ടി പറയുന്നത്.

തിങ്കളാഴ്ച വൈകിട്ട് പാഷ ഫ്രൂട്ട് നോക്കിയിട്ടു വരാം എന്നു പറഞ്ഞാണ് കുട്ടി അയൽ വീട്ടിലേക്കു പോയതെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. അല്പ സമയം കഴിഞ്ഞപ്പോൾ കുട്ടിയുടെ കരച്ചിൽ കേട്ട് താൻ ഓടിച്ചെന്നു. അവിടെയെത്തിയപ്പോൾ കുട്ടിയുടെ ശരീരത്തിൽ ബ്രാ ചുറ്റിക്കെട്ടി ഉമേഷ് അവനെ മർദ്ദിക്കുകയായിരുന്നു. കുട്ടി മുളകുപൊടിയിൽ കുളിച്ചു നിൽക്കുകയായിരുന്നുവെന്നും അമ്മ പറയുന്നു. കുട്ടി പാഷൻ ഫ്രൂട്ട് മോഷ്ടിക്കുന്ന ദൃശ്യങ്ങൾ എന്ന് പറഞ്ഞ് തന്നെ കാണിച്ച വീഡിയോയിൽ താനൊന്നും കണ്ടില്ലെന്നും അവർ പറഞ്ഞു. പാഷൻ ഫ്രൂട്ട് ചെടിയുടെ അടുത്തായി മകൻ നിൽക്കുന്നതു മാത്രമാണ് വീഡിയോയിലുള്ളത്. കുട്ടി പാഷൻ ഫ്രൂട്ട് പറിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു.

മര്‍ദനത്തില്‍ പരുക്കേറ്റ പ്ലസ് വണ്ണുകാരനെ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയെ മർദ്ദിച്ച ഉമേഷിനെതിരെ എസ്‌സി എസ്ടി വിഭാഗങ്ങള്‍ക്കെതിരായ അക്രമത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here