‘കൂടത്തായി സിനിമ നേരത്തേ പ്രഖ്യാപിച്ചത്’; ഉദ്ദേശിക്കുന്നത് ‘ജോളി’യെ കേന്ദ്ര കഥാപാത്രമാക്കിയുള്ള ചിത്രം’: ഡിനി ഡാനിയൽ

കൂടത്തായി കൂട്ടക്കൊലക്കേസ് പ്രമേയമാക്കിയുള്ള ചിത്രം നേരത്തേ പ്രഖ്യാപിച്ചതെന്ന് നടി ഡിനി ഡാനിയൽ. ചിത്രത്തിന്റെ നിർമാണ ജോലികൾ ആരംഭിച്ചുവെന്നും ഫേസ്ബുക്കിലൂടെ പോസ്റ്റർ റിലീസ് ചെയ്തിരുന്നുവെന്നും ഡിനി ട്വന്റിഫോറിനോട് പറഞ്ഞു.

കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ആന്റണി പെരുമ്പാവൂർ സിനിമ നിർമിക്കുന്നുവെന്നത് വാർത്തയിലൂടെയാണ് അറിഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥനെയാണ് അവർ കേന്ദ്രകഥാപാത്രമാക്കുന്നത്. മോഹൻലാലാണ് അന്വേഷണ ഉദ്യോഗസ്ഥനെ അവതരിപ്പിക്കുന്നതെന്നും അറിഞ്ഞു. തങ്ങൾ ‘ജോളി’യെ കേന്ദ്ര കഥാപാത്രമാക്കിയാണ് ചിത്രം ഒരുക്കുന്നതെന്നും ഡിനി വ്യക്തമാക്കി. കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് മറ്റൊരു സിനിമ ഒരുങ്ങുന്നുവെന്ന വാർത്ത കണ്ട് ഞെട്ടിയെന്ന് പറഞ്ഞ് ഡിനി ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടിരുന്നു.

ജോളിക്ക് പകരം ഡോളി എന്നാണ് ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിൽ ഡോളിയെ അവതരിപ്പിക്കുന്നത് ഡിനി ഡാനിയലാണ്. റോണെക്സ് ഫിലിപ്പ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വിജീഷ് തുണ്ടത്തിൽ തിരക്കഥ എഴുതുമെന്നും അലക്സ് ജോസഫ് നിർമിക്കുമെന്നും ‘കൂടത്തായ്’ പോസ്റ്ററിലുണ്ടായിരുന്നു.

മോഹൻലാലിന് വേണ്ടി നേരത്തേ തയ്യാറാക്കിയ കുറ്റാന്വേഷണ കഥയ്ക്ക് പകരമായി കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നുവെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞതായായിരുന്നു വാർത്ത പുറത്തുവന്നത്. ഫെബ്രുവരിയോടെ ചിത്രീകരണം തുടങ്ങുമെന്നും കൂടത്തായി സംഭവത്തിനൊപ്പം നേരത്തേ തയ്യാറാക്കിയ കഥയുടെ ഭാഗങ്ങളും സിനിമയിൽ ഉൾപ്പെടുത്തുമെന്നും വാർത്തയിൽ വ്യക്തമാക്കിയിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More