ആഗോള മാന്ദ്യം ഇന്ത്യയെ ബാധിക്കുമെന്ന് ഐഎംഎഫ് മേധാവിയുടെ മുന്നറിയിപ്പ്

‘ആഗോള സമ്പദ് വ്യവസ്ഥ 2 വർഷം മുമ്പ് മുന്നേറ്റത്തിലായിരുന്നു. എന്നാൽ പതിറ്റാണ്ടിന്റെ തുടക്കമായ 2019-20ൽ ലോകത്തിന്റെ ഏതാണ്ട് 90% രാജ്യങ്ങളും മന്ദഗതിയിലുള്ള വളർച്ചയെ അഭിമുഖീകരിക്കും.’ പുതിയ അന്താരാഷ്ട്ര നാണ്യ നിധി മാനേജിംഗ് ഡയറക്ടർ കിസ്റ്റലിന ജോർജിവ മുന്നറിയിപ്പ് നൽകി.

ലോക സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലായതിനാൽ ഇന്ത്യയെപ്പോലുള്ള ഏറ്റവും വലിയ വികസ്വര വിപണികളിൽ ഈ വർഷം അതിന്റെ ഫലം കൂടുതൽ വ്യക്തമാകും എന്നും അവർ പറഞ്ഞു.

ലോകവ്യാപകമായ ഇടിവ് അർത്ഥമാക്കുന്നത് 2019-20ൽ സാമ്പത്തിക വളർച്ച ഏറ്റവും കുറയുമെന്നാണെന്നും ജോർജിവ ചൂണ്ടിക്കാട്ടി.

അമേരിക്കയിലും ജർമ്മനിയിലും തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. എന്നിട്ടും യുഎസ്, ജപ്പാൻ, പ്രത്യേകിച്ച് യൂറോപ്പ് എന്നിവയുൾപ്പെടെയുള്ള വികസിത സമ്പദ് വ്യവസ്ഥകളിൽ സാമ്പത്തിക പ്രവർത്തനങ്ങൾ മയപ്പെടുത്തുന്നു. വളർന്ന് വരുന്ന  വിപണികളിൽ, പ്രധാനമായും ഇന്ത്യയിലും ബ്രസീലിലും ഈ വർഷം മാന്ദ്യം കൂടുതൽ പ്രകടമാണ്.കിസ്റ്റിൻ ലഗാർഡിൽ നിന്ന് ഈ മാസം ഐഎംഎഫ് നേതൃത്വം ഏറ്റെടുത്ത ക്രിസ്റ്റലിന ജോർജിവ തന്റെ ആദ്യ പ്രസംഗത്തിൽ പറയുന്നു.

ആഭ്യന്തര ആവശ്യത്തിനോടുള്ള പ്രതീക്ഷിച്ചതിലും ദുർബലമായ കാഴ്ചപ്പാട് കാരണം 2019-20 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 0.3 ശതമാനം കുറഞ്ഞ് 7 ശതമാനമായാണ് ഐഎംഎഫ് പ്രവചിക്കുന്നത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More