Advertisement

‘വിശ്വാസമുള്ളിടത്ത് നിങ്ങളെ വിളിക്കുന്ന ശബ്ദമുണ്ട്’; വൈറലായി കേരള ബ്ലാസ്റ്റേഴ്സ് പ്രമോ വീഡിയോ

October 10, 2019
Google News 0 minutes Read

ഐഎസ്എൽ മത്സരങ്ങൾക്ക് ഇനി അവശേഷിക്കുന്നത് 10 ദിവസങ്ങൾ കൂടിയാണ്. ഈ മാസം 20നാണ് സീസൺ ആരംഭിക്കുക. ഐഎസ്എലിനെ വരവേറ്റു കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിനായി പുറത്തിറക്കിയ പ്രമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നേരത്തെ പ്രമോ വീഡിയോയുടെ ചിത്രീകരണ ദൃശ്യങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കൊപ്പം പരിശീലകനും ആരാധകരും കൂടി പ്രമോ വീഡിയോയിൽ എത്തുന്നുണ്ട്. സന്ദേശ് ജിങ്കൻ, സഹൽ അബ്ദുൽ സമദ്, ടിപി രഹനേഷ്, ബർത്തലോമിയ ഓഗ്ബച്ചെ, കോച്ച് എൽക്കോ ഷറ്റോരിയും തുടങ്ങിയവരാണ് പ്രമോ വീഡിയോയിലുള്ളത്. ബ്ലാസ്റ്റേഴ്സിൻ്റെ മത്സരങ്ങൾ കാണാൻ പോകണോ എന്ന് സംശയിക്കുന്ന ആരാധകനെ ഇവരൊക്കെ മത്സരം കാണാൻ ക്ഷണിക്കുന്നതാണ് പ്രമേയം.

സ്റ്റാർ സ്പോർട്സ് ആണ് പ്രമോ പുറത്തിറക്കിയത്. ഒരു മിനിട്ടാണ് പ്രമോയുടെ ദൈർഘ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here