അമ്മയുടെ ആത്മഹത്യ, രണ്ടാനച്ഛന്റെ കൊടിയ പീഡനം; നൊബേൽ ജേതാവ് പീറ്റർ ഹാൻഡ്‌കെ പിന്നിട്ട വഴികൾ ഏറെ ദുഷ്‌കരം

സാഹിത്യത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്‌ക്കാരം ലഭിച്ചിരിക്കുന്നത് പീറ്റർ ഹാൻഡ്‌കെയ്ക്കാണ്. ഭാഷാപരമായ ചാതുര്യം ഉപയോഗിച്ച് മനുഷ്യാനുഭവത്തിന്റെ പരിധികളെയും പ്രത്യേകതകളെയും അന്വേഷിച്ച എഴുത്താണ് പീറ്റർ ഹൻഡ്കെയുടെതെന്ന് പുരസ്‌കാര പ്രഖ്യാപന വേളയിൽ അക്കാദമി വിലയിരുത്തി.

ഓസ്ട്രിയൻ നോവലിസ്റ്റും നാടകകൃത്തും വിവർത്തകനുമാണ് പീറ്റർ ഹൻഡ്‌കെ. പഠനകാലത്ത് തന്നെ എഴുത്തുകാരനായി പേരെടുത്ത അദ്ദേഹം നിരവധി ചിത്രങ്ങൾക്കും തിരക്കഥയെഴുതിയിട്ടുണ്ട്. പീറ്റർ ഹാൻഡ്‌കെയുടെ നിറങ്ങളൊന്നുമില്ലാത്ത ചാരം കലർന്ന കുട്ടിക്കാലവും അതിൽ നിന്നുണ്ടായ ദുരനുഭവങ്ങളും ഹാൻഡ്‌കെയുടെ എഴുത്തിലും പ്രതിഫലിച്ചിട്ടുണ്ട്.

1944-48 കാലഘട്ടത്തിൽ ബെർലിനിലെ പാങ്കോയിലാണ് ഹാൻഡ്‌കെ താമസിച്ചിരുന്നത്. 1971 ലാണ് ഹാൻഡ്‌കെയുടെ അമ്മ ആത്മഹത്യ ചെയ്യുന്നത്. എ സോറോ ബിയോണ്ട് ഡ്രീംസ് എന്ന ഹാൻഡ്‌കെയുടെ രചനയിൽ അമ്മ കാരിന്ത്യൻ സ്ലോവീന്റെ ജീവിതത്തിന്റെ അംശങ്ങൾ കാണാം. അമിത മദ്യപാനിയായിരുന്നു ഹാൻഡ്‌കെയുടെ രണ്ടാനച്ഛൻ. അയാളിൽ നിന്നും ഹാൻഡ്‌കെ അനുഭവിച്ച കൊടി പീഡനങ്ങളും ഹാൻഡ്‌കെയുടെ രചനയിൽ കാണാം.

ചെറുപ്പത്തിൽ തന്നെ വായനയോടും എഴുത്തിനോടും വാസനയുണ്ടായിരുന്ന ഹാൻഡ്‌കെ പഠന കാലത്ത് തന്നെ എഴുത്തുകാരൻ എന്ന നിലയിൽ പേരെടുത്തിരുന്നു. 1965 ൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച ഹാൻഡ്‌കെ ‘ദി ഹോർണെറ്റ്‌സ്’ എന്ന പുസ്തകം പുറത്തിറക്കി. 1978 ൽ ദ ലെഫ്റ്റ് ഹാൻഡ് വുമൻ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. 1978 ലെ കാൻസ് ചലച്ചിത്ര മേളയിൽ ഗോൾഡൻ പാം പുരസ്‌കാരത്തിന് ചിത്രം നാമനിർദേശം ചെയ്യപ്പെട്ടിരുന്നു.

മുൻ യൂഗോസ്ലാവ് പ്രസിഡന്റ് സ്ലോബോഡൻ ജയിൽ ശിക്ഷ അനുഭവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച ഹാൻഡ്‌കെയുടെ നടപടി വിവാദത്തിലായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More