എത്യോപ്യൻ പ്രധാന മന്ത്രി അബി അഹമ്മദ് അലിക്ക് സമാധാന നൊബേൽ

എത്യോപ്യൻ പ്രധാന മന്ത്രി അബി അഹമ്മദ് അലിക്ക് 2019- ലെ സമാധാനത്തിനുള്ള നൊബേൽ പ്രൈസ്. 100മത് സമാധാന നൊബേൽ ആണിത്.43 കാരനായ ഇദ്ദേഹം ആദ്യമായി നൊബേൽ ലഭിക്കുന്ന എത്യോപ്യക്കാരൻ ആണ്.

എത്യോപ്യയിലെ ബ്ഷാഷയിൽ 1976 ഓഗസ്റ്റ് 15 ന് ആണ് ജനനം. രാജ്യാന്തര സമാധാനത്തിനും സഹകരണത്തിനും വേണ്ടിയുള്ള അബി അഹമ്മദിന്റെ പരിശ്രമങ്ങൾക്കും അയൽരാജ്യമായ എറിത്രിയയുമായി സമാധാനത്തിലെത്താനുള്ള പ്രയത്‌നങ്ങൾക്കും ആണ് ഇദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിക്കുന്നത്.

301 പേരെയാണ് സമാധാന നൊബേലിനായി ഈ കൊല്ലം പരിഗണിച്ചിരുന്നത്. യുഎന്നിൽ പരിസ്ഥിതിക്ക് വേണ്ടി വാദിച്ച ഗ്രേറ്റ തുംബർഗും പട്ടികയിൽ ഉണ്ടായിരുന്നു. ഒമ്പത് മില്യൺ സ്വീഡിഷ് ക്രോണയാണ് വിജയിക്ക് ലഭിക്കുക. പുരസ്‌കാരം ഡിസംബർ 10 ന് സമ്മാനിക്കും.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More