Advertisement

കാർഷിക വായ്പ എഴുതി തളളുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചില്ല; മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിനെതിരെ ജോതിരാദിത്യ സിന്ധ്യ

October 11, 2019
Google News 1 minute Read

കാർഷിക വായ്പ എഴുതി തളളാത്തതിൽ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിനെതിരെ ഒളിയമ്പുമായി കോൺഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യ. രണ്ടുലക്ഷം രൂപ വരെയുളള മുഴുവൻ കാർഷികവായ്പകളും എളുതിതളളുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം ജോതിരാദിത്യ സിന്ധ്യ ഓർമിപ്പിച്ചു. ഉടൻ നടപടിയെടുക്കേണ്ട വിഷയമാണിതെന്നും ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. മധ്യപ്രദേശ് പിസിസി അധ്യക്ഷസ്ഥാനത്തെ ചൊല്ലി ഉൾപ്പാർട്ടിപോര് രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ ആരോപണം ഏറ്റെടുത്ത് ജോതിരാദിത്യ സിന്ധ്യ രംഗത്തെത്തിയത്.

കാർഷിക വായ്പ എഴുതിതളളുമെന്ന കോൺഗ്രസ് വാഗ്ദാനം പൂർണമായ അർത്ഥത്തിൽ നടപ്പാക്കണമെന്ന് ജോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടു. മധ്യപ്രദേശിലെ ഭിണ്ടിൽ സംഘടിപ്പിച്ച പാർട്ടി യോഗത്തിലായിരുന്നു പരാമർശം. അൻപതിനായിരം രൂപ വരെയുളള കാർഷിക വായ്പകൾ കോൺഗ്രസ് സർക്കാർ എഴുതിതളളി. രണ്ടുലക്ഷം രൂപ വരെയുളള മുഴുവൻ കാർഷികവായ്പകളും എളുതിതളളുമെന്ന് വാഗ്ദാനം നൽകിയിരുന്നു. അത് നടപ്പാക്കണമെന്നും ജോതിരാദിത്യ സിന്ധ്യ, കമൽനാഥ് സർക്കാരിനോട് ആവശ്യപ്പട്ടു.

Read Also : മധ്യപ്രദേശ് കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം; പിസിസി അധ്യക്ഷ സ്ഥാനം വേണമെന്ന ആവശ്യത്തിൽ ഉറച്ച് ജ്യോതിരാദിത്യ സിന്ധ്യ

മധ്യപ്രദേശ് പിസിസി അധ്യക്ഷസ്ഥാനത്തെ ചൊല്ലി ജോതിരാദിത്യ സിന്ധ്യ ക്യാംപ് കലഹിച്ചുനിൽക്കുന്ന സാഹചര്യത്തിൽ പരാമർശങ്ങൾക്ക് ഏറെ രാഷ്ട്രീയപ്രാധാന്യമാണ് കൽപ്പിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് വാഗ്ദാനം കമൽമനാഥ് സർക്കാർ പാലിക്കുന്നില്ലെന്ന് പ്രതിപക്ഷം വ്യാപക ആരോപണമുന്നയിക്കുന്നതിനിടെ മുതിർന്ന കോൺഗ്രസ് നേതാവ് തന്നെ രംഗത്തെത്തിയത് പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയേക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here