Advertisement

സൗദിയിൽ അമേരിക്കയുടെ സൈനിക വിന്യാസം വർധിപ്പിക്കുന്നു

October 12, 2019
Google News 1 minute Read

സൗദിയിൽ അമേരിക്കയുടെ സൈനിക വിന്യാസം വർധിപ്പിക്കുന്നു. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. സൗദി തീരത്ത് ഇറാനിയൻ എണ്ണക്കപ്പൽ ആക്രമിക്കപ്പെട്ടതിന് പിന്നാലെ എണ്ണവില വർധിച്ചു.

സൗദിക്ക് നേരെയുള്ള ഭീകരാക്രമണ ഭീഷണി വർധിച്ചു വരുന്ന സാഹചര്യത്തിലാണ് രാജ്യത്ത് അമേരിക്കൻ സൈനിക വിന്യാസം വർധിപ്പിക്കുന്നത്. 3000 അമേരിക്കൻ സൈനികരെ കൂടി സൗദിയിൽ നിയോഗിക്കുമെന്ന് പെന്റഗൻ അറിയിച്ചു. കൂടാതെ കൂടുതൽ ആയുധങ്ങളും സൗദിയിലേക്ക് അയക്കുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്ക് എസ്പ്പർ പറഞ്ഞു. കഴിഞ്ഞ മെയ് മാസത്തിന് ശേഷം മിഡിൽ ഈസ്റ്റിൽ അമേരിക്കയുടെ സൈനിക വിന്യാസം 14000 ആയി വർധിച്ചിട്ടുണ്ട്.

Read Also : സൗദിയിലെ സ്റ്റാർ ഹോട്ടലുകളിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് ഫീസ് ഇനത്തിൽ നൽകേണ്ടത് ഒരു ലക്ഷം റിയാൽ വരെ

സൗദി ആരാംകോയുടെ എണ്ണ സംസ്‌കരണ ശാലകൾക്ക് നേരെയുണ്ടായ ഭീകരാക്രമണങ്ങൾക്ക് ശേഷമാണ് മേഖലയിൽ പ്രശ്‌നം രൂക്ഷമായത്. ഇറാനാണ് ഭീകരാക്രമണങ്ങൾക്ക് പിന്നിലെന്ന് സൗദിയും അമേരിക്കയും ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം സൗദി കടൽതീരത്ത് ഇറാന്റെ എണ്ണക്കപ്പൽ ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു. രണ്ട് മിസൈലുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇതേത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില രണ്ട് ശതമാനം കൂടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here