ജോളിക്കെതിരെ തെളിവുമായി ജയശ്രീയുടെ മകളെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ

ജോളിക്കെതിരെ തെളിവുമായി കൂടത്തായിയിലെ ഓട്ടോ ഡ്രൈവർ. വെളിപ്പെടുത്തൽ ഡെപ്യൂട്ടി തഹസിൽദാർ ജയശ്രീയുടെ മകളെ ആശുപത്രിയിൽ എത്തിച്ച ഡ്രൈവറുടേത്. തന്നെ ആശുപത്രിയിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചു. കുട്ടിക്ക് വയ്യാതായ സമയത്ത് ജോളി വീട്ടിലുണ്ടായിരുന്നതായി ഓട്ടോ ഡ്രൈവർ പത്മദാസൻ ട്വന്റിഫോറിനോട് വെളിപ്പെടുത്തി.
ജയശ്രീയുടെ മകളെ വിഷം അകത്ത് ചെന്ന് അത്യാസന്ന നിലയിൽ ഹോസ്പ്പിറ്റലിൽ എത്തിച്ചപ്പോൾ ജോളി അവിടെ ഉണ്ടായിരുന്നെന്നും ഡ്രൈവർ പറഞ്ഞു. സംഭവസമയത്ത് ജോളി ജയശ്രീയുടെ വീട്ടിൽ ഉണ്ടായിരുന്നതായും എന്നാൽ താൻ കണ്ടിരുന്നില്ലെന്നും ഡ്രൈവർ പറയുന്നു. ആശുപത്രിയിലേക്ക് അവർ സ്വന്തം വാഹനത്തിലാണ് വന്നത്.
പക്ഷെ സംഭവസമയത്ത് ജയശ്രീ വീട്ടിൽ ഉണ്ടായിരുന്നില്ല. ആശുപത്രിയിൽ വച്ച് തിരികെ പോകാൻ ജോളി നിർബന്ധിച്ചെങ്കിലും മടങ്ങാതെ താൻ ആശുപത്രിയിൽ നിന്നെന്നും ഡ്രൈവർ വെളിപ്പെടുത്തി. കുട്ടി അപസ്മാരം ഉള്ളപോലെ ലക്ഷണങ്ങൾ കാണിച്ചിരുന്നു എന്ന് പത്മദാസൻ കൂട്ടിചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here