മഹാബലിപുരത്ത് ഹൃദയം തുറന്ന് പുതിയ അധ്യായത്തിന് തുടക്കമിട്ടതായി ഇന്ത്യയും ചൈനയും

മഹാബലിപുരത്ത് ഹൃദയം തുറന്ന് പുതിയ അധ്യായത്തിന് തുടക്കമിട്ടതായി ഇന്ത്യയും ചൈനയും. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്റ് ഷീജിങ് പിങ്ങും തമ്മിൽ നടന്ന അനൗദ്യോഗിക ചർച്ചകൾക്ക് ശേഷമായിരുന്നു ഇരു രാഷ്ട്ര നേതാക്കളുടെയും പ്രതികരണം.
ഇന്ത്യ- ചൈന ബന്ധത്തിന് അടുത്ത വർഷം സപ്തതി തികയും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ചർച്ചകളിലൂടെ സുദൃഢമാക്കാനുള്ള അവസരമായി ഇതിനെ മാറ്റാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീജിങ് പിങും തീരുമാനിച്ചു. ഇരുരാജ്യങ്ങളും ചരിത്രപരമായി വലിയ സാമ്പത്തിക ശക്തികളായിരുന്നുവെന്ന് മോദി അനുസമരിച്ചു. ഇന്ത്യ- ചൈന ബന്ധങ്ങളിൽ ‘ചെന്നൈ വിഷൻ’ ഒരു പുതിയ തുടക്കമാകുമെന്ന് മോദി വ്യക്തമാക്കി.
ഇന്ത്യയുടെ ആതിഥ്യം തങ്ങളെ ആഹ്ലാദിപ്പിച്ചെന്നായിരുന്നു ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങിന്റെ ആമുഖവാക്യം. ഹ്യദയം തുറന്ന് എല്ലാ കാര്യങ്ങളും സംസാരിക്കാനായതായും ഷീജിങ് പിങ് പറഞ്ഞു.
ചൈനയുമായി ഇന്ത്യക്ക് ഉയർന്ന വ്യാപാരക്കമ്മിയാണ് നിലവിലുള്ളത്. ഇന്ത്യയ്ക്ക് ചൈനീസ് വിപണിയിലെക്കുള്ള പ്രവേശനം കൂടുതൽ സുഗമമാക്കണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചതായാണ് സൂചന. അതിർത്തിയിൽ സമാധാനം പുലരുന്നതിനുള്ള മാർഗങ്ങൾ ഇരുനേതാക്കളും ആരാഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here