ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അന്തർദേശീയ സമ്മേളനം ;മന്ത്രി ഡോ. കെടി ജലീൽ ഉദ്ഘാടനം ചെയ്തു

ഒരു പതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ എട്ടാമത് അന്തർദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെടി ജലീൽ ഉദ്ഘാടനം ചെയ്തു. ഇരുതല വാളിന്റെ മൂർച്ചയേറിയതാണ് പത്രപ്രവർത്തനമെന്നും അതിന്റെ വിശുദ്ധി കാത്ത് സൂക്ഷിക്കാൻ പുത്തൻ തലമുറക്ക് ബാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.
അമേരിക്കയിലെ മലയാള മാധ്യമ സംസ്‌കാരകേന്ദ്രമായ ഇന്ത്യ പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന കോൺഫ്രൻസിൽ രാഷ്ട്രീയ- മാധ്യമ രംഗത്തെ പ്രമുഖരും അമേരിക്കൻ മലയാളി സംഘടനകളും ഇന്ത്യ പ്രസ് ക്ലബ് പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. വിശ്വാസവും മതവും സമൂഹത്തിന് വേണ്ടിയുള്ളതാണെന്നും അതിനെ മറ്റ് കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കരുതെന്നും മന്ത്രി ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു.
കേരളത്തിലെ ആറ് പേരിലൊരാൾ പ്രവാസിയാണ്. എന്നിട്ടും കേരളത്തിലേക്ക് വരുന്ന അന്യ സംസ്ഥാന തൊഴിലാളികളെ പുഛത്തോടെ കാണുന്ന സമീപനമാണ് കേരളത്തിലെന്ന് മന്ത്രി പറഞ്ഞു, ഈ സമീപനം മാറ്റണം.
മനോരമ ടിവി ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ്, ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എംജി രാധാകൃഷ്ണൻ, മാതൃഭൂമി ന്യൂസ് ചീഫ് കോഡിനേറ്റർ വേണു ബാലകൃഷ്ണൻ, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് മധു രാജൻ കൊട്ടാരക്കര തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here