കൂടത്തായി കൂട്ടക്കൊലപാതകം: ജോളിക്ക് സയനൈഡ് എത്തിച്ച് നൽകിയത് രണ്ട് പേർ

കൂടത്തായി കൂട്ടക്കൊലപാതക കേസിൽ മുഖ്യപ്രതി ജോളിക്ക് സയനൈഡ് എത്തിച്ച് നൽകിയത് രണ്ട് പേരെന്ന് പൊലീസ്. പ്രജുകുമാർ മാത്രമല്ല സയനൈഡ് നൽകിയതെന്നാണ് പൊലീസ് പറയുന്നത്. സയനൈഡ് എത്തിച്ച രണ്ടാമൻ ഈയിടെ മരിച്ചു. ഇയാളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് സൂചന.
അതേസമയം, ജോളിയുടെ സുഹൃത്ത് മാത്യുവിന് അഞ്ച് കൊലപാതകങ്ങളിലും കൃത്യമായ പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ജോളിയുടെ ഭർത്താവ് ഷാജുവിനേയും ഇദ്ദേഹത്തിന്റെ പിതാവ് സക്കറിയാസിനേയും വീണ്ടും ചോദ്യം ചെയ്യുമെന്നും വിവരമുണ്ട്.
അതിനിടെ, മുൻ ഭർത്താവിനെ ഉൾപ്പെടെ അടക്കം ചെയ്ത കല്ലറ തുറക്കാൻ ജോളി തടസം നിന്നതായി റിപ്പോർട്ടുണ്ട്. ഇതിനായി പള്ളി വികാരിയെ ജോളി സമീപിച്ചു. കല്ലറ തുറന്നാൽ ദോഷം സംഭവിക്കുമെന്ന് പറഞ്ഞാണ് ജോളി ഇതിന് തടസം നിന്നതെന്നാണ് വിവരം.
Read also: മാത്യു മഞ്ചാടിയിലിന്റെ മരണത്തിൽ അസ്വാഭാവികതയെന്ന് ദൃക്‌സാക്ഷി ട്വന്റിഫോറിനോട്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here