Advertisement

കോഴിക്കോട് ബിജെപി പ്രവർത്തകനായ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു

October 12, 2019
Google News 1 minute Read

കോഴിക്കോട് ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു. ബിജെപി പ്രവർത്തകനായ കെ.കെ. ഷാജിക്കാണു വെട്ടേറ്റത്. ഓട്ടോയിൽ കയറിയ ആൾ ഇടക്ക് വഴിയിൽ വച്ച് ഷാജിയെ വെട്ടുകയായിരുന്നു.

തലക്കുളത്തൂർ സ്വദേശിയാണ് ഷാജി. കോഴിക്കോട് പറമ്പിൽ ബസാറിൽവച്ചാണ് വെട്ടേറ്റത്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കാണ് പരുക്കേറ്റിരിക്കുന്നത്.

കഴിഞ്ഞ ദിവസം സ്ഥലത്ത് ബിജെപി-എസ്ഡിപിഐ സംഘർഷം ഉണ്ടായിരുന്നു. ആക്രമിച്ചത് ആരാണെന്ന് വ്യക്തമായില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here