Advertisement

ദേശീയ വിദ്യാഭ്യാസ കമ്മീഷൻ പദ്ധതി ഉപേക്ഷിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

October 12, 2019
Google News 0 minutes Read

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രൂപീകരിക്കാനിരുന്ന ദേശീയ വിദ്യാഭ്യാസ കമ്മീഷൻ പദ്ധതി കേന്ദ്രസർക്കാർ ഉപേക്ഷിക്കുന്നു. സംസ്ഥാനങ്ങൾ കടുത്ത എതിർപ്പ് ഉയർത്തിയതിന്റെ പശ്ചാത്തലത്തിൽ ആണ് തീരുമാനം.

പ്രധാനമന്ത്രി അധ്യക്ഷനായും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഉപാധ്യക്ഷനായും നിയമിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ ദേശീയ വിദ്യാഭ്യാസ കമ്മിഷൻ പദ്ധതി രൂപീകരിക്കാനുള്ള നടപടികൾ തുടങ്ങിയത്. വിദ്യാഭ്യാസ കാഴ്ചപ്പാടുകളുടെ വികസനവും, പരിഷ്‌കരണം തുടങ്ങിയവയാണ് കമ്മീഷന്റെ പ്രധാന ചുമതലകൾ.

ബിജെപി ഭരിക്കുന്ന സംസ്ഥാനക്കൾക്ക് പുറമേ ഗുജറാത്ത് അടക്കമുള്ള വിവിധ സംസ്ഥാനങ്ങളും പദ്ധതിയോടുള്ള വിയോജിപ്പ് അറിയിച്ചിരുന്നു. എൻസിഇ പദ്ധതി രാജ്യത്തിന്റെ ഫെഡറൽ സ്വഭാവത്തിന് വിരുദ്ധമാണെന്നും വിദ്യാഭ്യാസ കാര്യങ്ങളിൽ കേന്ദ്രസർക്കാരിന് പൂർണ അധികാരം നൽകുന്ന തരത്തിലേക്ക് മാറുമെന്നും പല സംസ്ഥാനങ്ങളും കേന്ദ്ര സർക്കാറിനെ അറിയിച്ചു. ശക്തമായ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാറിന്റെ പിന്മാറ്റം. എച്ച്ആർഡി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച കരടിന് ശക്തമായ വിമർശനങ്ങളും ലഭിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here