സഞ്ജു ഇരട്ടസെഞ്ചുറിയിലേക്കെത്തിയത് ഇങ്ങനെ; വീഡിയോ കാണാം

ലിസ്റ്റ് എ ക്രിക്കറ്റിലെ തൻ്റെ ആദ്യ സെഞ്ചുറി തന്നെ ഇരട്ടശതകമാക്കി ചരിത്രം കുറിച്ചിരിക്കുകയാണ് സഞ്ജു. 129 പന്തുകളിൽ 219 റൺസെടുത്ത് പുറത്താവാതെ നിന്ന സഞ്ജു ഒരുപിടി റെക്കോർഡുകൾ കൂടിയാണ് പഴങ്കഥ ആക്കിയത്. ഇരട്ടസെഞ്ചുയിലേക്ക് സഞ്ജു എത്തിയത് ഒരു സിംഗിളിലൂടെയായിരുന്നു. 93ൽ നിന്ന് ഒരു സിക്സർ. ശേഷം ഒരു സിംഗിൾ. ഇരട്ടസെഞ്ചുറി നേട്ടത്തിലേക്ക് സഞ്ജു എത്തുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
21 ബൗണ്ടറികളും 10 സിക്സറുകളുമാണ് തൻ്റെ ഇന്നിംഗ്സിൽ സഞ്ജു അടിച്ചത്. ഗോവക്കെതിരെ നടന്ന മത്സരത്തിൽ, സഞ്ജുവിനൊപ്പം സെഞ്ചുറി നേടിയ സച്ചിൻ ബേബിയും ചേർന്ന് കേരളത്തിനെ 377 എന്ന കൂറ്റൻ സ്കോറിലെത്തിച്ചിരുന്നു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 338 റൺസിൻ്റെ റെക്കോർഡ് കൂട്ടുകെട്ടും പടുത്തുയർത്തിയിരുന്നു.
വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോർ, ടൂർണമെൻ്റ് ചരിത്രത്തിൽ രണ്ടാമത്തെ ഇരട്ട സെഞ്ചുറി, ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നേടുന്ന ഉയര്‍ന്ന സ്കോർ എന്നിങ്ങനെ നാലു റെക്കോർഡുകളാണ് ഈ ഒരൊറ്റ ഇന്നിംഗ്സിലൂടെ സഞ്ജു സ്വന്തം പേരിൽ എഴുതിച്ചേർത്തത്.
@IamSanjuSamson has scored his first List A century and he has made it big. He scored a double hundred which is just the second one in the Vijay Hazare Trophy after Veer Kaushal of Uttarakhand in last year.#BCCI #KeralavGoa #Kerala #KCA @KCAcricket #SanjuSamson pic.twitter.com/cfSWnqsHaJ
— Febin V Thomas (@FebinVThomas) October 12, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here