സാമ്പത്തിക പ്രതിസന്ധിയിൽ യുഎൻഒ; നൽകേണ്ട തുകയിൽ മുഴുവൻ അടച്ചു തീർത്തത് ഇന്ത്യ ഉൾപ്പെടെ 35 അംഗരാജ്യങ്ങൾ മാത്രം

ഐക്യരാഷ്ട്ര സഭ അഭിമുഖീകരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന വാർത്തയ്ക്ക് പിന്നാലെ, കിട്ടാക്കടങ്ങൾ തിരികെ നൽകിയത് 35 അംഗരാജ്യങ്ങൾ മാത്രം. 2019 ലെ ബജറ്റ് തുകയുടെ 70ശതമാനം മാത്രമാണ് അംഗരാജ്യങ്ങൾ നൽകിയിട്ടുള്ളത്.
എന്നാൽ, ഐക്യരാഷ്ട്ര സഭയ്ക്ക് നൽകേണ്ട മുഴുവൻ തുകയും ഇന്ത്യ നൽകിയിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സൈദ് അക്ബറുദ്ദീൻ വ്യക്തമാക്കി.
All paid.
Only 35 States of 193 have paid all dues to @UN as of today…. pic.twitter.com/FKJaWKp0ti
— Syed Akbaruddin (@AkbaruddinIndia) October 11, 2019
193 രാജ്യങ്ങളാണ് ഐക്യരാഷ്ട്ര സഭയിൽ അംഗമായിട്ടുള്ളത്. ഇതിൽ 35 രാജ്യങ്ങൾ മാത്രമാണ് തുക കുടിശിക ഉൾപ്പെടെ അടച്ചു തീർത്തത്. 64 രാജ്യങ്ങളാണ് പണം ഇനി അടയ്ക്കാനുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here