Advertisement

കൂടത്തായി കൂട്ടക്കൊലക്കേസ്: ചോദ്യം ചെയ്യൽ ഇന്നും തുടരും

October 13, 2019
Google News 1 minute Read

കൂടത്തായി കൂട്ടക്കൊലക്കേസിൽ ചോദ്യം ചെയ്യൽ ഇന്നും തുടരും. ജോളിയെയും മാത്യുവിനെയും പ്രജികുമാറിനെയും ഇതുവരെ വെവ്വേറെയാണ് ചോദ്യം ചെയ്തത്. ഇവരെ ഒന്നിച്ച് ചോദ്യം ചെയ്യുന്ന കാര്യം പൊലീസിന്റെ പരിഗണനയിലുണ്ട്. അതേസമയം റോയിയുടെ സഹോദരൻ റോജോ ഇന്ന് നാട്ടിലെത്തും.

Read Also:  മാത്യു മഞ്ചാടിയിലിന്റെ മരണത്തിൽ അസ്വാഭാവികതയെന്ന് ദൃക്‌സാക്ഷി ട്വന്റിഫോറിനോട്

കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം റോജോയുടെ മൊഴി രേഖപ്പെടുത്തും. എസ്പി സൈമണിന്റെ നേതൃത്വത്തിൽ ഇതുവരെ നടത്തിയ ചോദ്യം ചെയ്യലിലെ വിവരങ്ങൾ അവലോകനം ചെയ്ത് തെളിവ് ശേഖരണത്തിനായി ഡിവൈഎസ്പിമാർക്ക് കൈമാറും.

അതേസമയം, ജോളിയുടെ സുഹൃത്ത് മാത്യുവിന് അഞ്ച് കൊലപാതകങ്ങളിലും കൃത്യമായ പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ജോളിയുടെ ഭർത്താവ് ഷാജുവിനേയും ഇദ്ദേഹത്തിന്റെ പിതാവ് സക്കറിയാസിനേയും വീണ്ടും ചോദ്യം ചെയ്യുമെന്നും വിവരമുണ്ട്.

അതിനിടെ, മുൻ ഭർത്താവിനെ ഉൾപ്പെടെ അടക്കം ചെയ്ത കല്ലറ തുറക്കാൻ ജോളി തടസം നിന്നതായി റിപ്പോർട്ടുണ്ട്. ഇതിനായി പള്ളി വികാരിയെ ജോളി സമീപിച്ചു. കല്ലറ തുറന്നാൽ ദോഷം സംഭവിക്കുമെന്ന് പറഞ്ഞാണ് ജോളി ഇതിന് തടസം നിന്നതെന്നാണ് വിവരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here