ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള രാഷ്ട്രീയ നേതാവ് നരേന്ദ്ര മോദി

ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള രാഷ്ട്രീയ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നു കോടി ഫോളോവേഴ്‌സാണ് നരേന്ദ്ര മോദിക്ക് ഇന്‍സ്റ്റാഗ്രാമിലുള്ളത്.

ഇന്നാണ് നരേന്ദ്രമോദിയുടെ ഫോളോഴ്‌സിന്റെ എണ്ണം മൂന്നുകോടി പിന്നിട്ടത്. ഇതോടെ ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവുംമധികം ഫോളോവേഴ്‌സുള്ള രാഷ്ട്രീയ നേതാവായി നരേന്ദ്രമോദി മാറി. ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡൊഡൊയാണ് രണ്ടാം സ്ഥാനത്ത്. 2.56 കോടി ഫോളോവേഴ്‌സാണ് ഇന്തോനേഷ്യന്‍ പ്രസിഡന്റിനുള്ളത്. യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് 2.48 കോടി ഫോളോവേഴ്‌സാണുള്ളത്.

ട്വിറ്ററില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനാണ് ഏറ്റവുമധികം ഫോളോവേഴ്‌സുള്ളത്. 6.57 കോടി ഫോളോവേഴ്‌സാണ് ഡൊണാള്‍ഡ് ട്രംപിന് ഉള്ളത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top