Advertisement

ഷവോമി ഫോണുകള്‍ക്ക് പുതിയ അപ്‌ഡേഷനില്‍ വന്‍ മാറ്റങ്ങള്‍

October 13, 2019
Google News 0 minutes Read

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയുടെ പുതിയ സോഫ്റ്റ്‌വേര്‍ അപ്‌ഡേഷന്‍ പ്രഖ്യാപിച്ചു. ഈ മാസം 16 ഓടെ അപ്‌ഡേഷനായ എംഐയുഐ 11 ഇന്ത്യയില്‍ ലഭ്യമായിതുടങ്ങും.

ഫോണിന്റെ പ്രതികരണ ക്ഷമത ശക്തമാക്കുക, വിഷ്വല്‍ ക്ലട്ടര്‍ കുറയ്ക്കുക, ടച്ച് സ്‌ക്രീനിന്റെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുക, ഫോണിലെ ഫോണ്ടുകളുടെ എണ്ണം കൂട്ടല്‍, വ്യത്യസ്തങ്ങളായ തീമുകള്‍, വിവരങ്ങള്‍ സ്‌ക്രീനില്‍ ശ്രദ്ധിക്കപ്പെടുന്ന തരത്തില്‍ അവതരിപ്പിക്കല്‍, പ്രത്യേകതരം എഫക്റ്റുകള്‍ ഉപയോഗിച്ച് സ്‌ക്രീന്‍ ശ്രദ്ധിക്കപ്പെടുന്ന രീതിയിലാക്കല്‍, പുതിയ അലാറം നോട്ടിഫിക്കേഷന്‍ ട്യൂണുകള്‍, എംഐ ഷെയര്‍ ഉപയോഗിച്ച് വേഗത്തില്‍ ഫയലുകളുടെ കൈമാറ്റം, ഡോക്യുമെന്റുകള്‍ തുറക്കാതെ തന്നെ വിവരങ്ങള്‍ അറിയാന്‍ സാധിക്കുക, ഫോണിലുള്ള ഫോട്ടോകള്‍ മറ്റ് ആപ്ലിക്കേഷനുകള്‍ വഴിയല്ലാതെ നേരിട്ട് പ്രിന്റ് ചെയ്യാനുള്ള സൗകര്യം അടക്കമുള്ളവയുടെ അപ്‌ഡേഷനുകളാണ് നല്‍കുന്നത്.

അതേസമയം ഓരോ ഫോണുകളിലും അപ്‌ഡേഷന്‍ എന്നുമുതല്‍ ലഭിക്കുമെന്നതിന്റെ പൂര്‍ണ വിവരങ്ങള്‍ ഷവോമി പുറത്തുവിട്ടിട്ടില്ല.

പോകോ എഫ്1, ഷവോമി റെഡ്മി7, ഷവോമി റെഡ്മി നോട്ട്7, ഷവോമി റെഡ്മി നോട്ട്7 പ്രോ, ഷവോമി റെഡ്മി കെ20 പ്രോ, ഷവോമി റെഡ്മി കെ20, ഷവോമി റെഡ്മി 7എ, ഷവോമി റെഡ്മി6, ഷവോമി റെഡ്മി നോട്ട്6, നോട്ട് പ്രോ, ഷവോമി റെഡ്മി നോട്ട് 5, നോട്ട് 5 പ്രോ, ഷവോമി റെഡ്മി എസ്2, ഷവോമി റെഡ്മി നോട്ട്8, നോട്ട്8 പ്രോ, ഷവോമി റെഡ്മി 5 പ്ലസ്, ഷവോമി റെഡ്മി5, ഷവോമി റെഡ്മി 5എ, ഷവോമി റെഡ്മി 4എക്‌സ്, ഷവോമി റെഡ്മി നോട്ട്5എ എന്നിവയാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുള്ള ഷവോമി ഫോണുകള്‍.

കഴിഞ്ഞമാസം ചൈനയില്‍ നടന്ന ചടങ്ങിലാണ് ഷവോമി എംഐയുഐ11 അപ്‌ഡേഷനും എംഐ മിക്‌സ് ആല്‍ഫ, എംഐ 9 പ്രോ 5ജി, എന്നിവയെല്ലാം അവതരിപ്പിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here