Advertisement

വിലക്ക് നീക്കി; ജമ്മു കശ്മീരിൽ ഇന്ന് മുതൽ പോസ്റ്റ് പെയ്ഡ് മൊബൈൽ സേവനങ്ങൾ പ്രവർത്തിച്ചു തുടങ്ങും

October 14, 2019
Google News 0 minutes Read

ജമ്മു കശ്മീരിൽ ഇന്ന് മുതൽ പോസ്റ്റ് പെയ്ഡ് മൊബൈൽ സേവനങ്ങൾ പ്രവർത്തിച്ചു തുടങ്ങും. പത്ത് ജില്ലകളിലാണ് മൊബൈൽ സേവനം പ്രവർത്തിച്ച് തുടങ്ങുന്നത്. ലാൻഡ് ഫോൺ ബന്ധം നേരത്തെ പുനസ്ഥാപിച്ചിരുന്നെങ്കിലും മൊബൈൽ ഫോൺ സർവീസുകൾക്കുള്ള വിലക്ക് തുടരുകയായിരുന്നു.

നാൽപ്പത് ലക്ഷത്തോളം മൊബൈൽ ഫോണുകളാണ് ജമ്മു കശ്മീരിൽ ഇന്ന് മുതൽ പ്രവർത്തിച്ചു തുടങ്ങുക. മൊബൈൽ ഫോൺ സേവനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് പൂർണമായി നീക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടം എന്ന നിലയിലാണ് പോസ്റ്റ് പെയ്ഡ് സേവനങ്ങൾ പുനസ്ഥാപിക്കുന്നത്. ബാക്കിയുള്ള 20 ലക്ഷം പ്രീപെയ്ഡ് കണക്ഷനുകൾ ഉടനടി പുനസ്ഥാപിക്കും.

70 ദിവസമായി പുറം ലോകവുമായി ആശയവിനിമയം നടത്താൻ കഴിയാത്ത കശ്മീർ താഴ് വരയിലെ ജനങ്ങൾക്ക് നടപടി ആശ്വാസകരമാകും. തീരുമാനം കശ്മീരിലേക്ക് വിനോദസഞ്ചാരികൾ എത്തുന്നതിന് സഹായകരമാകുമെന്നാണ് സംസ്ഥാന സർക്കാറിന്റെ വിലയിരുത്തൽ. വിനോദ സഞ്ചാര പ്രദേശങ്ങളിൽ കൂടുതൽ ഇന്റർനെറ്റ് സേവനങ്ങ സർക്കാർ ഒരുക്കുന്നത് ആരംഭിച്ചിട്ടുണ്ട്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ആഗസ്റ്റ് 5ന് കേന്ദ്ര സർക്കാർ റദ്ദാക്കിയതിനു പിന്നാലെയാണ് മൊബൈൽ സേവനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. ജമ്മുകശ്മീരിലെ 99 ശതമാനം ഇടങ്ങളിലും നിയന്ത്രണങ്ങൾ നീക്കിയെന്നാണ് പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസാലിന്റെ വാദം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here