Advertisement

തലസ്ഥാനത്തിന് നിശ്ചയദാർഢ്യത്തിന്റെ വെളിച്ചം പകരാൻ പുതിയ സബ് കളക്ടർ

October 14, 2019
Google News 0 minutes Read

ആദ്യ കാഴ്ചയില്ലാത്ത ഐഎഎസ് ഉദ്യോഗസ്ഥ തിരുവനന്തപുരം സബ് കളക്ടറായി ചുമതലയേറ്റു. തിരുവനന്തപുരം സബ് കളക്ടർ ആയാണ് പ്രഞ്ജാൽ പാട്ടീൽ ചുമതലയേറ്റത്. 2017 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് പ്രഞ്ജാൽ പാട്ടീൽ.  സബ്  കളക്ടർ അനുകുമാരിയുടെനേതൃത്വത്തിൽ പുതിയ സബ് കളക്ടറെ സ്വീകരിച്ചു.

മുൻപ് എറണാകുളം സബ് കളക്ടർ ആയിരുന്ന പ്രഞ്ജാൽ പാട്ടീൽ ഇന്ന് രാവിലെയാണ് തിരുവനന്തപുരം സബ് കളക്ടർ ആയി ചുമതലയേറ്റത്. മഹാരാഷ്ട്രയിലെ ഉല്ലാസ് നഗർ സ്വദേശിനിയാണ് പ്രഞ്ജാൽ പാട്ടീൽ. തിരുവനന്തപുരത്തേക്ക് എത്തിയതിൽ സന്തോഷമുണ്ടെന്ന് സബ് കളക്ടർ പറഞ്ഞു. കേരള കേഡറിലെ ആദ്യ കാഴ്ചയില്ലാത്ത ഐഎഎസ് ഉദ്യോഗസ്ഥയാണ് പ്രഞ്ജാൽ.

ആറാം വയസ്സിൽ അപകടത്തെതുടർന്നാണ് കാഴ്ച നഷ്ടമായത്. എന്നാൽ പ്രതിസന്ധികളിൽ തകരാതിരുന്ന പ്രഞ്ജാൽ വെല്ലുവിളികളെ അതിജീവിച്ച് സിവിൽ സർവീസിലേക്ക് എത്തുകയായിരുന്നു. മുംബൈ സെന്റ് സേവ്യർസ് കോളേജിൽ നിന്നും ബിരുദവും ഡൽഹി ജെഎൻയുവിൽ നിന്നും ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് സിവിൽ സർവീസ് നേടിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here