ഷാജുവിന്റെ പിതാവ് സഖറിയാസിനെതിരെ ജോളിയുടെ മൊഴി

കൂടത്തായി കൊലക്കേസില്‍ ഷാജുവിന്റെ പിതാവ് സഖറിയാസിനെതിരെ ജോളിയുടെ മൊഴി. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിനിടയിൽ ജോളിയെ സഖറിയാസ് പൂർണ്ണമായി തള്ളിയ സാഹചര്യത്തിലായിരുന്നു ജോളിയുടെ വെളിപ്പെടുത്തൽ. സിലിയുടെയും ആൽഫൈന്റെയും കൊലപാതകം സഖറിയാസിന് അറിയാമായിരുന്നന്നും ജോളി മൊഴി നൽകി.

ഷാജുവിനും പിതാവ് സഖറിയാസിനും പുറമെ പ്രതികളായ പ്രജു കുമാറിനെയും മാത്യുവിനെയും ജോളിക്കൊപ്പം ഇന്നലെ ചോദ്യം ചെയ്തിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനാണ് ഇവരെ വിധേയമാക്കിയത്. മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്തുന്നതിനായി ഒറ്റക്കും കൂട്ടമായും അഞ്ച് പേരെയും ചോദ്യം ചെയ്യലിന് വിധേയമാക്കി. ചോദ്യം ചെയ്യലിന് ശേഷം ഷാജുവിനെയും സഖറിയാസിനെയും പൊലിസ് വിട്ടയച്ചു.

സയനേഡ് അടങ്ങിയ കുപ്പി കാണിച്ച് തരാമെന്ന് ജോളി സമ്മതിച്ചതും ഈ ചോദ്യം ചെയ്യലിനിടെയാണ്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top